എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ പ്രവാസി ആരോഗ്യ പ്രവർത്തകരുടെ വിജയ പ്രതീക്ഷയായി മാറിയിരിക്കുകയാണ് രണ്ട മലയാളി വനിതാ സ്ഥാനാർത്ഥികൾ. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ (എംഎൻഐ) സജ്ജീവ പ്രവർത്തകയായ സോമി തോമസ് എൻഎംബിഐ ജനറൽ സീറ്റിലേക്ക് മത്സരിക്കുന്നു.


എംഎൻഐ, ഐഎൻഎംഒ എന്നവയിലൂടെ അയർലണ്ടിലെ നഴ്‌സിംഗ് കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള ക്ഷേമ പവർത്തനങ്ങളിൽ സോമി തോമസ് നൽകിയിട്ടുണ്ട് സംഭാവനകൾ ഏറെ മാതൃകാപരമാണ്. ഡബ്ലിനിലെ ബോൺ സെക്കോഴ്‌സ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ നഴ്‌സ് മാനേജറാണ് സോമി തോമസ്. റെസ്പിറേറ്ററി നഴ്‌സിംഗിൽ മാസ്റ്റേഴ്സ്, ഐപിസിയിൽ PGDip, ക്ലിനിക്കൽ ലീഡർഷിപ്പിൽ പ്രൊഫഷണൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.


ഐഎൻഎംഒയുടെ കോർക്ക് എച്ച്എസ്ഇ ബ്രാഞ്ചിൻ്റെ വൈസ് സെക്രട്ടറിയും കോർക്ക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രസിഡൻ്റുമായ ജാനറ്റ് ബേബി ജോസഫ് ആണ് മറ്റൊരു സ്ഥാനാർഥി. നിലവിൽ കോർക്ക് യൂണിവേഴ്‌സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നഴ്‌സും മിഡ്‌വൈഫുമാണ് ജാനറ്റ്. ഴ്‌സിംഗിൽ മാസ്റ്റേഴ്‌സും ഹോസ്പിറ്റൽ മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദവും ഹ്യൂമൻ റിസോഴ്‌സ്, എഫക്റ്റീവ് പീപ്പിൾ മാനേജ്‌മെൻ്റ് എന്നിവയിൽ പ്രൊഫഷണൽ യോഗ്യതയും നേടിയിട്ടുണ്ട്.

2024 സെപ്റ്റംബർ 23 മുതൽ ഒക്‌ടോബർ 2 വരെയാണ് വോട്ടിംഗ് നടക്കുന്നത്. രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ നഴ്സുമാർക്കും മിഡ്‌വൈഫുമാർക്കും ഈ തിരഞ്ഞെടുപ്പുകളിൽ എങ്ങനെ വോട്ട് ചെയ്യണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ എൻഎംബിഐ നൽകും. വോട്ടിംഗ് സംബന്ധിച്ച വിവരങ്ങൾക്ക് https://www.inmo.ie/Your-Union/NMBI-Elections-2024 എന്ന വെബ്‌സൈറ്റിൽ ബന്ധപ്പെടാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































