gnn24x7

മീത്തിൽ 300 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് Nua ഹെൽത്ത്കെയർ

0
132
gnn24x7

മീത്ത് കൗണ്ടിയിലെ ഗോർമാൻസ്റ്റണിൽ 300 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് Nua ഹെൽത്ത്കെയർ പ്രഖ്യാപിച്ചു. അതോടൊപ്പം, ഏറ്റവും പുതിയ മാനസികാരോഗ്യ സേവനവും പ്രവർത്തനം ആരംഭിച്ചു. ഈ സൗകര്യം വിദഗ്ദ്ധ പുനരധിവാസവും recovery-focused മാനസികാരോഗ്യ പരിചരണവും നൽകും. ഗോർമാൻസ്റ്റണിലെ നുവ ഹെൽത്ത്കെയർ സർവീസസിന് കഴിഞ്ഞ മാസം മാനസികാരോഗ്യ കമ്മീഷനിൽ നിന്ന് രജിസ്ട്രേഷൻ ലഭിച്ചു. ഗുരുതരമായ ആശുപത്രി സാഹചര്യങ്ങളിൽ നിന്ന് മാറുന്ന വ്യക്തികൾക്ക് ഈ സൗകര്യം പ്രയോജനം നൽകുമെന്ന് കമ്പനി അറിയിച്ചു. സൈക്യാട്രിക് നഴ്‌സുമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, ഹെൽത്ത്‌കെയർ അസിസ്റ്റന്റുമാർ തുടങ്ങി നിരവധി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ആരോഗ്യ സംരക്ഷണ വിദഗ്ധരെ നുവ ഹെൽത്ത്‌കെയർ നിയമിക്കും.

സുരക്ഷാ ഉദ്യോഗസ്ഥർ, ഹൗസ് കീപ്പിംഗ് ജീവനക്കാർ, പാചകക്കാർ എന്നിവർക്കും അവസരമുണ്ടാകും. 2004-ൽ സ്ഥാപിതമായ നുവ ഹെൽത്ത്‌കെയർ രാജ്യത്തുടനീളമുള്ള 100-ലധികം കേന്ദ്രങ്ങളിലായി 3,000-ത്തിലധികം തൊഴിലാളികൾ ഉൾപ്പെടുന്നു. സ്ലൈന്‍ടെകെയർ, ഷെയറിംഗ് ദി വിഷൻ തുടങ്ങിയ ദേശീയ നയങ്ങൾക്ക് അനുസൃതമായി സ്പെഷ്യലിസ്റ്റ് സേവനങ്ങൾ വികസിപ്പിക്കാനുള്ള കമ്പനിയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമാണ് പുതിയ ഗോർമാൻസ്റ്റൺ സൗകര്യം എന്ന് നുവ ഹെൽത്ത്കെയർ പറഞ്ഞു. ആറ് എച്ച്എസ്ഇ മേഖലകളിൽ നിന്നുള്ള റഫറലുകൾ സ്വീകരിക്കും.50 കിടക്കകളാണ് സെന്ററിനുള്ളത്. എന്നിരുന്നാലും ഭാവിയിൽ കൂടുതൽ വിപുലീകരണം പദ്ധതിയിട്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7