gnn24x7

കഴിഞ്ഞ ദശകത്തിൽ അയർലണ്ടിലെ ജനന നിരക്ക് 20% കുറഞ്ഞു

0
192
gnn24x7

2022-നും കഴിഞ്ഞ വർഷത്തിനും ഇടയിൽ അയർലണ്ടിൽ ജനനങ്ങളുടെ എണ്ണം 5% കുറഞ്ഞു. 2013 നും 2023 നും ഇടയിലുള്ള 10 വർഷത്തിനിടയിൽ ജനന നിരക്ക് 20%-ത്തിലധികം കുറഞ്ഞുവെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൻ്റെ (സിഎസ്ഒ) ഏറ്റവും പുതിയ ജനന- മരണ വാർഷിക കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ വർഷം അയർലണ്ടിൽ 54,678 കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022 ൽ ഇത് 57,540 ആയിരുന്നു, ഇത് ഏകദേശം 5% കുറവാണ്.

2013-ൽ 68,930 ജനനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. അന്നു മുതൽ 2023 വരെയുള്ള കാലയളവിൽ ഇത് 20 ശതമാനത്തിലധികം കുറഞ്ഞു.2003-നെ അപേക്ഷിച്ച് ആദ്യമായി അമ്മമാരാകുന്നവരുടെ ശരാശരി പ്രായം 3.4 വർഷം വർധിച്ച് 31.6 വയസ്സ് ആയെന്നും കണക്കുകൾ കാണിക്കുന്നു. 2013ൽ പ്രായം 30.6 ആയിരുന്നു. 2023-ൽ 21,159 വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു, 2022-ൽ 23,173 ആയി കുറഞ്ഞു. അതിൽ 646 സ്വവർഗ്ഗ വിവാഹങ്ങളായിരുന്നു.

മരണ നിരക്കുമായി ബന്ധപ്പെട്ട്, കഴിഞ്ഞ വർഷം 35,459 മരണങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് 2022 ലെ 35,477 എന്നതിനേക്കാൾ 18 കുറവാണ്. 2013 ൽ 29,504 മരണങ്ങളുണ്ടായി. കഴിഞ്ഞ വർഷം മരിച്ചവരിൽ 18,361 പേർ പുരുഷന്മാരും 17,098 പേർ സ്ത്രീകളുമാണ്. 2013-ൽ 1,000-ൽ 6.5-ഉം 2003-ൽ 7.2-ഉം ആയിരുന്നു വാർഷിക മരണനിരക്ക്. 65 വയസ്സിനു മുകളിലുള്ളവരിൽ 29,700 അല്ലെങ്കിൽ 83.8% മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ 12,934 പേരും 85 വയസ്സിനു മുകളിലുള്ളവരാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7