വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ ഭാഗമായി പ്രവർത്തിക്കുന്ന ‘എന്റെ മലയാളത്തിന്റെ ‘
നേതൃത്വത്തിൽ കുട്ടികൾക്കായി ഫൺഡേ സംഘടിപ്പിച്ചു. രണ്ടാം ക്ലാസ് മുതൽ ജൂനിയർ സെർട്ട് വരെയുള്ള എഴുപതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. പ്രവേശനം തികച്ചും സൗജന്യമായിരുന്നു. പ്രവാസി മലയാളികൾക്കായി മലയാളം മിഷന്റെ സഹകരണത്തോടുകൂടി നടത്തിവരുന്ന മലയാള ഭാഷ സംസ്കാര പഠന പദ്ധതിയാണ് എന്റെ മലയാളത്തിലൂടെ അസോസിയേഷൻ നടപ്പിലാക്കുന്നത്. കഴിഞ്ഞ ഏഴു വർഷക്കാലമായി എന്റെ മലയാളം വാട്ടർഫോഡിൽ സജീവമായി പ്രവർത്തിക്കുന്നു.

വാട്ടർഫോർഡിലെ Farronshoneen youth and community center-ൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ മജീഷ്യൻ ഗ്രഹാം ഹോർഗൻ അവതരിപ്പിച്ച മാജിക് പരിപാടിയും, വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്കായി വ്യത്യസ്തങ്ങളായ മത്സരങ്ങളും സംഘടിപ്പിച്ചു.
വിജയികൾക്ക് എൻ്റെ മലയാളത്തിന്റെ അധ്യാപകർ സമ്മാനങ്ങൾ നൽകി.
ലഘുഭക്ഷണങ്ങളോടുകൂടി പ്രോഗ്രാം അവസാനിച്ചു.

പങ്കെടുത്ത കുട്ടികൾക്കും പിന്തുണ നൽകിയ മാതാപിതാക്കൾക്കും വോളണ്ടിയേഴ്സിനും വാട്ടർഫോർഡ് മലയാളി അസോസിയേഷനും എന്റെ മലയാളം ടീമും നന്ദി അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL