ഡബ്ലിൻ: ഡബ്ലിൻ എയർപോർട്ട് ടെർമിനൽ 1 ന് പുറത്തുള്ള ഡിപ്പാർച്ചേഴ്സ് റോഡ് വ്യാഴാഴ്ച അടച്ചു.യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് കണക്കിലെടുത്ത് കവർഡ് പാസഞ്ചർ ക്യൂയിംഗ് ഏരിയകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ നടപടി.വാരാന്ത്യത്തിൽ 200,000-ലധികം യാത്രക്കാർ വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.
തിരക്ക് കാരണം കഴിഞ്ഞ ഞായറാഴ്ച 1,400-ലധികം ആളുകൾക്ക് വിമാനയാത്ര നഷ്ടമായിരുന്നു. സമാനമായ സാഹചര്യം ഒഴിവാക്കാനാണ് ഔട്ട്ഡോർ ക്യൂയിങ്ങ് ഏര്യാ തയ്യാറാക്കിയത്.വെള്ളിയാഴ്ച പുലർച്ചെ മുതൽ യാത്രക്കാർക്കായി കവർ ഏരിയകൾ സജ്ജമാകുമെന്ന് വിമാനത്താവളം അറിയിച്ചു. യാത്രക്കാർ പുറത്തേക്ക് പോകുന്നത് വിമാനത്താവളത്തിന്റെ ആട്രിയം റോഡിലേക്ക് മാറ്റി. വരും ആഴ്ചകളിലും ഇത് നിലനിൽക്കും.
തിരക്കുള്ള സമയങ്ങളിൽ ക്യൂവുകൾ ഉണ്ടാകാൻ തുടങ്ങിയാൽ, വളരെ നേരത്തെ എത്തുന്ന യാത്രക്കാരെ ടെർമിനലിനു പുറത്തുള്ള പുതിയ നിയുക്ത ഹോൾഡിംഗ് ഏരിയകളിലേക്ക് മാറ്റാൻ മാത്രമേ വിമാനത്താവളത്തിലെ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളൂ.എയർപോർട്ട് ടെർമിനലുകളിലെ ക്യൂവിൽ തിരക്ക് വർധിച്ചാൽ ജീവനക്കാർ ആളുകളെ ഹോൾഡിംഗ് സോണുകളിലേക്ക് മാറ്റുമെന്ന് ഡബ്ലിൻ എയർപോർട്ടിലെ മീഡിയ റിലേഷൻസ് മാനേജർ ഗ്രേം മക്വീൻ പറഞ്ഞു.







































