gnn24x7

പ്രൊഫ. ടി. ജെ.ജോസഫിന്റെ പ്രഭാഷണം തിങ്കളാഴ്ച വൈകിട്ട് താലയിൽ

0
326
gnn24x7

ഒരു പരീക്ഷ ചോദ്യപേപ്പറിലെ മുഹമ്മദ് എന്ന പേര് മതനിന്ദക്കു കാരണമായി എന്ന് ആരോപിച്ച് ഒരു കൂട്ടം മത തീവ്രവാദികളാൽ ശരീരത്തിന്റെ എതിർദിശകളിലെ കൈകാലുകൾ വെട്ടിനുറുക്കപെട്ട പ്രൊഫ. ടി.ജെ ജോസഫ് എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സെമിനാറിൽ സംസാരിക്കുന്നു. “വിദ്യാഭ്യാസവും അന്ധവിശ്വാസവും’ എന്ന വിഷയത്തിൽ തിങ്കളാഴ്ച വൈകുന്നേരം 4.30 മുതൽ താല റുവാ റെഡ് ഹാളിൽ നടക്കുന്ന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രഭാഷണം. Iressense’22 എന്നു പേരിട്ടിരിക്കുന്ന ഈ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി എസ്സെൻസ് ഗ്ലോബൽ സംഘാടകർ അറിയിച്ചു.

മതതീവ്രവാദികൾ അദ്ദേഹത്തിൻറെ വലതു കൈപത്തി വെട്ടി മാറ്റിയപ്പോൾ ആ മതതീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്ന വിധത്തിൽ അദ്ദേഹം ജോലി ചെയ്തിരുന്ന കോളേജ് അധികാരികൾ നിരതരവൈരാഗ്യ ബുദ്ധിയോടെ അദ്ദേഹത്തെ അങ്ങേയറ്റം കഷ്ടപ്പെടുത്തുകയും ആ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സാധിക്കാതെ അദ്ദേഹത്തിൻറെ പ്രിയ പത്നി സലോമി മരണത്തിൽ ആശ്വാസം കണ്ടെത്തുകയും ചെയ്തത് നമ്മുടെ ഓരോരുത്തരുടെയും മനസാക്ഷിക്കുനേരെയുള്ള ഒരു ചോദ്യം കൂടിയാണ്. മതതീവ്രവാദം മാത്രമല്ല മതതീവ്രവാദത്തോടുള്ള മൃദു സമീപനം പോലും എത്രമാത്രം അപകടകരമാണ് എന്ന് മലയാളി ചിന്തിക്കേണ്ട സമയം കൂടിയാണ് ഇത്.
വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളം വളരെ മുൻപിലാണ് എങ്കിലും അന്ധവിശ്വാസത്തിന്റെ കാര്യത്തിൽ അതിലും മുൻപിൽ ആയിരിക്കും ഒരുപക്ഷേ മലയാളിയുടെ സ്ഥാനം. വിദ്യാഭ്യാസത്തിലൂടെ മാത്രം മാറുന്നതാണോ അന്ധവിശ്വാസം? ഈ വിഷയം സംബന്ധിച്ച് ആധികാരിക പ്രഭാഷണം നടത്തുകയാണ് പ്രൊഫസർ ടി. ജെ ജോസഫ് എസൻസ് ഗ്ലോബൽ അയർലണ്ടിന്റെ വേദിയിൽ .

അദ്ദേഹത്തിൻറെ പ്രഭാഷണം കേൾക്കാനും അദ്ദേഹവുമായി സംവദിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രൊഫ. ടി. ജെ. ജോസഫിനെ കൂടാതെ, ടോമി സെബാസ്റ്റ്യൻ, പ്രിൻസ്, സെബി സെബാസ്റ്റ്യൻ എന്നിവരും വിവിധ വിഷയങ്ങളെ കുറിച്ചു സംസാരിക്കുന്നു.

Venue- Rua Red Auditorium
D24 KV8N
Opposite Square shopping center Tallaght.
Time 4.30 to 9pm.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here