gnn24x7

Public transport youth discounts പ്രായപരിധി 25 വയസ് ആക്കി

0
472
gnn24x7

അയർലണ്ടിൽ പബ്ലിക് ട്രാൻസ്‌പോർട്ട് യൂത്ത് ഡിസ്‌കൗണ്ടിനായുള്ള പ്രായപരിധി വർദ്ധിപ്പിച്ചു. 18-നും 23-നും ഇടയിൽ പ്രായമുള്ളവർക്ക് കുറഞ്ഞ നിരക്കുകൾ നൽകാനായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 24-ഉം 25-ഉം വയസ്സുള്ളവർക്കും അവരുടെ 26-ാം ജന്മദിനം വരെ കിഴിവ് ലഭിക്കും. 16 വയസ്സിന് മുകളിലുള്ള മുഴുവൻ സമയ വിദ്യാർത്ഥികൾക്കും ഈ നടപടി ബാധകമാണ്. യോഗ്യത നേടുന്നവർക്ക് എല്ലാ പൊതുഗതാഗത സർവീസുകളിലും participating commercial സർവീസുകളിലും പകുതി നിരക്കിൽ അവരുടെ യങ് അഡൽറ്റ് ലീപ്പ് കാർഡ് പ്രയോജനപ്പെടുത്താം.

പൊതുഗതാഗത യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് കാണുന്നന്നതെന്നും ഇതിലധികവും യുവാക്കളാണെന്നും ഗതാഗത മന്ത്രി ഇമോൺ റയാൻ പറഞ്ഞു. ഈ വിപുലീകരണത്തിലൂടെ, കൂടുതൽ ചെറുപ്പക്കാർക്കും കുറഞ്ഞ ചെലവിലുള്ള യാത്ര ആസ്വദിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പൊതുഗതാഗത നിരക്കുകൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള സമീപകാല നടപടികൾ വ്യക്തിഗത ചെലവ് ഭാരം കുറയ്ക്കുന്നുണ്ടെങ്കിലും, മലിനീകരണം കുറയ്ക്കുന്നതിനും ബിൽറ്റ്-അപ്പ് ഏരിയകളിലെ തിരക്ക് പരിഹരിക്കുന്നതിനും അവ സഹായിക്കുന്നുവെന്ന് ഗ്രീൻ പാർട്ടി നേതാവ് കൂട്ടിച്ചേർത്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb


gnn24x7