gnn24x7

വരാഹത്തിൽ ഗൗതം വാസുദേവ മേനോൻ അഭിനയിച്ചു തുടങ്ങി

0
94
gnn24x7

സനൽ.വി.ദേവൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്നവരാഹം എന്ന ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ മേനോൻ അഭിനയിച്ചു തുടങ്ങി.

ഡിസംബർ ഇരുപത്തിരണ്ടിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം കാലടിയിൽ ആരംഭിച്ചത്. ഈ ചിത്രത്തിൽ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടും സുരേഷ് ഗോപിയും ചേർന്നുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. നവ്യാനായർ, മാമാങ്കം എന്ന സിനിമയിലൂടെ  നായികയായ പ്രാച്ചിയും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി.

ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് ഈ ചിത്രത്തിൽ ഗൗതം വാസുദേവ മേനോൻ അഭിനയിക്കുന്നത്. മുഴുനീള ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപി തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ – ജിത്തു.കെ.ജയൻ, മനു.സി. കുമാർ.

തിരക്കഥ – മനു.സി. കുമാർ.

സംഗീതം -രാഹുൽ രാജ്

ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.

എഡിറ്റിംഗ്‌ – മൺസൂർ മുത്തുട്ടി.

കലാസംവിധാനം – സുനിൽ.കെ.ജോർജ്.

മേക്കപ്പ് – റോണക്സ് സേവ്യർ.

കോസ്റ്റ്യം ഡിസൈൻ – നിസ്സാർ റഹ്മത്ത്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്.

അസ്സോസ്സിയേറ്റ് ഡയറക്ടർ പ്രേം പുതുപ്പള്ളി.

ലൈൻ പ്രൊഡ്യൂസർ -ആര്യൻ സന്തോഷ്.

ലൈൻ പ്രൊഡ്യൂസർ – മനോജ് ശ്രീകാന്ത

എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് – രാജാ സിംഗ്, കൃഷ്ണകുമാർ.

പ്രൊഡക്ഷൻ എക്സികുട്ടീവ് – അഭിലാഷ് പൈങ്ങോട്

പ്രൊഡക്ഷൻ കൺട്രോളേഴ്സ് – പൗലോസ് കുറുമാറ്റം, ബിനു മുരളി.

മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്. സഞ്ജയ് പടിയൂർ എന്റെർടൈൻമെന്റിന്റെ ബാനറിൽ വിനീത് ജയൻ, സഞ്ജയ് പടിയൂർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും, പാലക്കാട്ടുമായി പൂർത്തിയാകും.

വാഴൂർ ജോസ്.

ഫോട്ടോ — നവീൻ മുരളി.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

gnn24x7