gnn24x7

നാടിനൊരു പള്‍സ് ഓക്സിമീറ്റര്‍ ; WMC – യോടൊപ്പം നിങ്ങള്‍ക്കും പങ്കാളിയാകാം

0
279
gnn24x7

കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീലില്‍ നിന്നും ലഭിച്ച അറിയിപ്പ് പ്രകാരം കേരളത്തില്‍  പള്‍സ് ഓക്സിമീറ്ററിന്‌ ക്ഷാമം നേരിടുന്നതിനാല്‍ പ്രവാസികളോട് അദ്ദേഹം സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്‌.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് സഹായ മനസ്കരായ ആളുകളുടെ പിന്തുണയോടെ 300 പള്‍സ് ഓക്സിമീറ്റര്‍ ചൊവ്വാഴയോടെ Air  Cargo വഴി നാട്ടിലേക്ക് അയക്കുവാനുള്ള തയ്യാറെടുപ്പിലാണ്‌.

അയര്‍ലണ്ടിലെ പ്രമുഖ ഫാര്‍മസിയായ Molloys Pharmacy യില്‍ നിന്നും 14 യൂറൊ മുതലുള്ള പള്‍സ് ഓക്സിമീറ്ററുകള്‍ ഓര്‍ഡര്‍ നല്‍‌കി നിങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളിയായി ജന്മനാടിന്‌ കൈത്താങ്ങാകാം. Molloys Pharmacy യില്‍  നിന്നും എങ്ങനെ ഓർഡർ ചെയ്യണമെന്നുള്ള വിവരങ്ങള്‍ക്ക്  www.wmcireland.com സന്ദര്‍ശിക്കുക.

നിങ്ങളുടെ പരിചയത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നോ, നിങ്ങൾക്ക് നേരിട്ടോ പള്‍സ് ഓക്സിമീറ്ററുകള്‍ ലഭ്യമാക്കാൻ സാധിക്കുമെങ്കിൽ അവയും ഇതോടൊപ്പം അയയ്ക്കാൻ സാധിക്കും. വിവരങ്ങൾക്ക് : 0870557783 (അനിത്ത്), 0872365378 (കിംഗ് കുമാർ)

അടുത്ത ആഴ്ച തന്നെ അയയ്‌ക്കേണ്ടതിനാൽ എത്രയും വേഗം ഇതിനോട് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here