gnn24x7

അറുപത്തിന്റെ നിറവിൽ അയർലണ്ട് മലയാളികളുടെ പ്രിയ രാജു കുന്നക്കാട്ട്

0
597
gnn24x7

മലയാളികളുടെ പ്രിയ എഴുത്തുകാരൻ, കവി, സാമൂഹ്യപ്രവർത്തകൻ രാജു കുന്നക്കാട്ട് ഷഷ്‌ഠിപൂർത്തിയുടെ നിറവിൽ. കലാ സാംസ്കാരിക രംഗത്ത് തന്റെതായ വ്യക്തിമുദ്ര ചാർത്തിയ നമ്മുടെ സ്വന്തു രാജു ചേട്ടൻ അയർലണ്ട് മലയാളികൾക്ക് അഭിമാന താരം കൂടിയാണ്. കേരള കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ കൂടിയായ രാജു കുന്നക്കാട്ട് വിവിധ സാമൂഹിക സാംസ്കാരിക മേഖകളിൽ നിറ സാനിധ്യമാണ്. ഈ സന്തോഷ വേളയിൽ അയർലണ്ടിലെ വിവിധ സാംസ്കാരിക സാമൂഹിക നേതാക്കൾ ആശംസകൾ അറിയിച്ചു.

യു എ ഇ കൾചറൽ സൊസൈറ്റിയുടെ മികച്ച സാംസ്‌കാരിക പ്രവർത്തകനുള്ള ‘പ്രവാസി രത്‌ന ‘അവാർഡ്, നവഭാവന ചാരിറ്റബൾ സൊസൈറ്റിയുടെ രാജൻ പി ദേവ് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന മാറ്റൊലി തിയേറ്റർസിന്റെ ‘ഒലിവ് മരങ്ങൾ സാക്ഷി ‘എന്ന പ്രൊഫഷണൽ നാടകത്തിന്റെ രചനയും നിർവഹിച്ചിട്ടുണ്ട്.

ഭാര്യ : എൽസി ( സെന്റ് ജെയിംസസ് ഹോസ്പിറ്റൽ )മക്കൾ : ഡോ. ആർലിൻ (മാറ്റർ ഹോസ്പിറ്റൽ )തോബിയാസ് രാജു (അക്കൗണ്ടന്റ്,ലണ്ടൻ )മരുമകൻ : രാഹുൽ (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, മസ്കറ്റ് ).

രാജു കുന്നക്കാട്ടിനു GNN അയർലണ്ട് ന്റെ ജന്മദിനാശംസകൾ.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7