gnn24x7

ടേക്ക്‌എവേയിൽ ഡബ്ലിനറെ ആക്രമിച്ച ഇന്ത്യൻ റസ്റ്റോറന്റ് ഉടമയ്ക്ക് തടവ് ശിക്ഷ

0
370
gnn24x7

ടേക്ക്‌അവേയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഡൊണഗലിലെ റെസ്റ്റോറന്റ് ഉടമയായ പ്രഭ്ജോത് സിംഗിന് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2022 മെയ് 7 ന് പുലർച്ചെ ലെറ്റർകെന്നിയിലെ ടേസ്റ്റ് ഓഫ് ഇന്ത്യ റെസ്റ്റോറന്റിലാണ് സംഭവം നടന്നത്. ഡബ്ലിനർ ഷെയ്ൻ ഡാൽട്ടനെ ആക്രമിച്ചുവെന്ന ആരോപണം പ്രഭ്ജോത് സിംഗ് നിഷേധിച്ചു . ഷെയ്ൻ ഡാൽട്ടൻ അസഭ്യം സംസാരിച്ചതിനെ എതിർത്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത് എന്ന് പ്രഭ്ജോത് പറഞ്ഞു.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

പകുതി പാകിസ്ഥാനിയായ ഡാൽട്ടൺ, ടേക്ക്‌അവേയിൽ വെച്ച് തന്റെ പങ്കാളിയോട് ഉറുദു ഭാഷയിൽ സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. സംഭാഷണത്തിനിടയിൽ താൻ മോശം വാക്കുകൾ പങ്കാളിയോട് പറഞ്ഞു. കൗണ്ടറിന് പിന്നിൽ നിന്ന് ഉടമയായ പ്രഭ്ജോത് സിംഗ് പുറത്തുവന്ന് താൻ ഉറുദു സംസാരിച്ചതിൽ നീരസപ്പെട്ടുവെന്നും, തനിക്ക് ഉറുദു ഭാഷ എങ്ങനെ അറിയാമെന്ന് ചോദിച്ചുവെന്നും ഡാൽട്ടൺ കോടതിയിൽ പറഞ്ഞു. തുടർന്ന് സംഘർഷം ഉണ്ടായി, പ്രഭ്ജോത് സിംഗ് ഡാൽട്ടന്റെ മുഖത്ത് അടിച്ചുവെന്നും ആക്രമണത്തിൽ ഇയാൾക്ക് പരിക്കെറ്റതായും കോടതിയെ അറിയിച്ചു.

ഷെയ്ൻ ഡാൽട്ടൻ തന്റെ സ്റ്റാഫിനോട് അസഭ്യം പറഞ്ഞുവെന്ന് പ്രഭ്ജോത് സിംഗ് കോടതിയിൽ അറിയിച്ചു. സ്റ്റാഫിനോട് മോശമായി സംസാരിക്കാൻ കഴിയില്ലെന്നും അവിടെ നിന്നും പോകാൻ ഡാൽട്ടനോട്‌ ആവശ്യപ്പെട്ടുവെന്നും പ്രഭ്ജോത് സിംഗ് പറഞ്ഞു. ഡാൽട്ടൺ അമിതമായി മദ്യപിച്ചിരുന്നതായും ഒരു ഘട്ടത്തിൽ ഫയർ അലാറത്തിന്റെ ഗ്ലാസ് പൊട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡാൽട്ടൺ തന്റെ നേരെ വരുമ്പോൾ താൻ അദ്ദേഹത്തെ തള്ളിമാറ്റിയതായും പ്രഭ്ജോത് സമ്മതിച്ചു. ഇതിനിടെ ഡാൽട്ടൺ കസേരകളുടെ മേൽ വീണു സ്വയം പരിക്കേറ്റതെന്നും അദ്ദേഹം അവകാശപ്പെട്ടു. തനിക്ക് പാകിസ്ഥാൻ ജനതയോട് ഒരു വിരോധവുമില്ലെന്നും പ്രഭ്ജോത് സിംഗ് പറഞ്ഞു. ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രഭ്ജോത് സിംഗിന്റെ അഭിഭാഷകർ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7