അയർലണ്ടിലെ 23 കൗണ്ടികൾക്ക് ഞായറാഴ്ച സ്റ്റാറ്റസ് യെല്ലോ റെയിൻ വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്. Clare, Cork, Kerry, Limerick, Waterford, Donegal, Galway, Leitrim, Mayo, Sligo, Wexford, Wicklow എന്നിവിടങ്ങളിൽ പുലർച്ചെ 2 മണി മുതൽ 3 മണി വരെയാണ് മുന്നറിയിപ്പ്. ഡൊനെഗൽ, ഗാൽവേ, ലെട്രിം, മയോ, സ്ലിഗോ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് ഉച്ചകഴിഞ്ഞ് 3 മുതൽ അർദ്ധരാത്രി വരെ നിലവിലുണ്ടാകും. വടക്കൻ അയർലണ്ടിൽ, ആൻട്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നീ കൗണ്ടികളിൽ യെല്ലോ വിൻഡ് അലേർട്ട് നൽകി. ഞായറാഴ്ച പുലർച്ചെ 3 മുതൽ വൈകിട്ട് 3 വരെയാണ് ഈ മുന്നറിയിപ്പ്.

ശക്തമായ കാറ്റ് ആൻട്രിം, അർമാഗ്, ഡൗൺ എന്നീ കൗണ്ടികളിലെ ഗതാഗതത്തെയും അടിസ്ഥാന സൗകര്യങ്ങളെയും തടസ്സപ്പെടുത്തുമെന്ന് യുകെ മെറ്റ് ഓഫീസ് അറിയിച്ചു. ഈ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് മുന്നറിയിപ്പ്. ഞായറാഴ്ചയിലെ ഏറ്റവും ഉയർന്ന താപനില 11° മുതൽ 14° വരെ ആയിരിക്കും. ശനിയാഴ്ച രാജ്യത്തുടനീളം തെളിഞ്ഞ കാലാവസ്ഥയായിരിക്കും. പരമാവധി താപനില 10° മുതൽ 12° വരെ ആയിരിക്കും. ശനിയാഴ്ച രാത്രി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb