ഇൻഗ്രിഡ് കൊടുങ്കാറ്റ് അയർലണ്ടിൽ ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പോർച്ചുഗീസ് മെറ്റ് സർവീസ് (ഐപിഎംഎ) ആണ് കൊടുങ്കാറ്റിന് ഈ പേര് നൽകിയത്. വാരാന്ത്യത്തിൽ കൊടുങ്കാറ്റ് അയർലണ്ടിൽ കരതൊടുമെന്ന് പ്രതീക്ഷിക്കുന്നു.അയർലണ്ടിൽ എത്തുമ്പോഴേക്കും കൊടുങ്കാറ്റിന്റെ ശക്തി ഗണ്യമായി കുറയുമെങ്കിലും, ശക്തമായ കാറ്റും വെള്ളപ്പൊക്ക സാധ്യതയും ഉണ്ടാകുമെന്ന് ഐറിഷ് കാലാവസ്ഥാ വിദഗ്ദ്‌ധർ അഭിപ്രായപ്പെട്ടു. തെക്കുകിഴക്കൻ, കിഴക്കൻ മേഖലകളിൽ ശക്തമായ കാറ്റുണ്ടാകും. മഴ ശക്തമാകും.
ശനിയാഴ്ച രാത്രി മൂടിക്കെട്ടിയ കാലാവസ്ഥയും ഇടവിട്ട് മഴയുമുണ്ടാകും. കുറഞ്ഞ താപനില 3 മുതൽ 6 ഡിഗ്രി വരെയാണ്. രാത്രിയിൽ ചുഴലിക്കാറ്റിനും സാധ്യത. ഞായറാഴ്ച വ്യാപകമായി മഴയും ചാറ്റൽ മഴയും ഉണ്ടാകും. താപനില 5 മുതൽ 9 ഡിഗ്രി വരെയാകും. വൈകുന്നേരം മിക്കവാറും വരണ്ടതായിരിക്കും, ഇടയ്ക്കിടെ നേരിയ മഴയോ ചാറ്റൽ മഴയോ ഉണ്ടാകാം. രാത്രിയിൽ മഴയുണ്ടാകും. കുറഞ്ഞ താപനില 2 മുതൽ 6 ഡിഗ്രി വരെയാണ്, കിഴക്ക് മുതൽ തെക്ക് കിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശും.



































