ഡബ്ലിൻ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിൽ College Green, Dame Street ആതിഥേയത്വം വഹിക്കുന്ന ‘Summer Sunday’ ഈ ഓഗസ്റ്റ് 7 ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം, ഈ പ്രദേശം ട്രാഫിക് രഹിതമായിരിക്കും.

എല്ലാ പ്രായക്കാർക്കും തെരുവിലെ വിനോദവും കാലാപരിപാടികളും ആസ്വദിക്കാനുള്ള അതുല്യമായ അവസരമാണ് ഇത്.ഇവന്റിന് വർണ്ണാഭമായ കാർണിവൽ തീം ഉണ്ടായിരിക്കും.
ആന്റിക് കാരൗസൽ,സർക്കസ് സ്കിൽസ് വർക്ഷോപ്സ്, ഫേസ് പെയിന്റിംഗ് തുടങ്ങി നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. വേനൽക്കാലത്തെ ഒരു ഒഴിവു ദിനം രസകരമായി നിങ്ങൾക്ക് ആസ്വദിക്കാം.
കോളേജ് ഗ്രീൻ മുതൽ സൗത്ത് ഗ്രേറ്റ് ജോർജസ് സ്ട്രീറ്റ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ആഗസ്ത് 7 ഞായറാഴ്ച രാവിലെ 7 നും വൈകുന്നേരം 7 നും ഇടയിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മാത്രമേ പ്രവേശനമുള്ളൂ. തടസ്സങ്ങൾ കുറയ്ക്കുന്നതിന് താഴെ പറയുന്ന ക്രമീകരണങ്ങൾ ഉണ്ടായിരിക്കും:
സൈക്ലിസ്റ്റുകൾ:
ഇവന്റ് ഏരിയയിൽ സൈക്കിൾ പാർക്കിംഗ് നൽകുമെങ്കിലും ഇവന്റ് ഏരിയയിലേക്ക് പ്രവേശിക്കാൻ കഴിയില്ല.
ബസുകൾ:
സാധാരണയായി Dame Streetലേക്കും കോളേജ് ഗ്രീനിലേക്കും പോകുന്ന ബസുകൾ പാർലമെന്റ് സ്ട്രീറ്റിലേക്ക് തിരിച്ചുവിടും. Westward ബസുകൾ South Quaysലേക്കും തുടർന്ന് സൗത്ത് ഗ്രേറ്റ് ജോർജ്ജ് സ്ട്രീറ്റിലേക്കും തിരിച്ചുവിടും. ബസ് വഴിതിരിച്ചുവിടലുകളും സ്റ്റോപ്പുകളും സംബന്ധിച്ച വിവരങ്ങൾ ഡബ്ലിൻ ബസ് വെബ്സൈറ്റിൽ കാണാം.
LUAS :
സാധാരണ ഞായറാഴ്ച സർവീസ് നടത്തും.
കാറുകൾ:
South Quays, ലോവർ ബ്രിഡ്ജ് സ്ട്രീറ്റ്, അപ്പർ Dame Street എന്നിവയിലേക്ക് ട്രാഫിക് തിരിച്ചുവിടും. വടക്കോട്ടുള്ള ഗതാഗതം Winetavern Street. വഴി തിരിച്ചുവിടും. ഗ്രാഫ്റ്റൺ ഏരിയ കാർ പാർക്കുകളിലേക്കുള്ള പ്രവേശനം സൗത്ത് ഗ്രേറ്റ് ജോർജസ് സ്ട്രീറ്റിൽ നിന്നും Exchequer Street ൽ നിന്നും ആയിരിക്കും.
വികലാംഗ പാർക്കിംഗ്:
ഇവന്റ് സമയത്തേക്ക് വികലാംഗ പാർക്കിംഗ് താൽക്കാലികമായി Foster’s Placeസിൽ നിന്ന് D’Olier സ്ട്രീറ്റിലേക്ക് മാറ്റും.
ടാക്സികൾ:
Foster’s Placeലെയും കോളേജ് ഗ്രീനിലെയും ടാക്സി റാങ്ക് ഇവന്റിന്റെ സമയത്തേക്ക് അടച്ചിരിക്കും. D’Olier സ്ട്രീറ്റിൽ ഒരു താൽക്കാലിക ടാക്സി റാങ്ക് ലഭ്യമാകും.