ലിമെറിക്ക്: അയർലണ്ടിലെ കായിക പ്രേമികൾ കാത്തിരിക്കുന്ന 2026-ലെ വടംവലി മാമാങ്കത്തിലെ ആദ്യ മത്സരത്തിന് വേദിയൊരുങ്ങുന്നു. ജൂൺ 6 ശനിയാഴ്ച കൗണ്ടി ലിമെറിക്കിലെ ന്യൂകാസ്റ്റിൽ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ (Eir Code: V42 N611) വെച്ചാണ് മത്സരം നടക്കുന്നത്. ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ (NICA) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പോരാട്ടത്തിൽ അയർലണ്ടിലെ പ്രഗത്ഭരായ നിരവധി ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വടംവലി മത്സരത്തിലെ വിജയികൾക്കായി
ഒന്നാം സമ്മാനമായി €1000 യൂറോയും ,രണ്ടാം സമ്മാനമായി €750 യൂറോയും,മൂന്നാം സമ്മാനമായി €500 യൂറോയും,നാലാം സമ്മാനമായി €250 യൂറോയും കാത്തിരിക്കുന്നു.

ഇതോടനുബന്ധിച്ച് നടത്തപ്പെടുന്ന ന്യൂകാസ്റ്റിൽ വെസ്റ്റ് സമ്മർ ഫെസ്റ്റിനോടനുബന്ധിച്ച് ആകർഷകമായ സിനിമാറ്റിക് ഡാൻസ് മത്സരവും അരങ്ങേറുന്നു.
സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം
€150,€100,€50 എന്നിങ്ങനെ സമ്മാനങ്ങൾ ലഭിക്കുന്നതാണ്.
വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് €100 രജിസ്ട്രേഷൻ ഫീസും,സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് €50 രജിസ്ട്രേഷൻ ഫീസും ഉണ്ടായിരിക്കുന്നതാണ്.
ഇവ കൂടാതെ കാണികൾക്കായി ഗാനമേള, വൈവിധ്യമാർന്ന ഇന്ത്യൻ ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കായി ബൗൺസിംഗ് കാസിൽ തുടങ്ങി നിരവധി വിനോദ പരിപാടികളും സമ്മർ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
രാത്രി 9 മണി വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. വിശാലമായ പാർക്കിംഗ് സൗകര്യവും ഗ്രൗണ്ടിൽ ലഭ്യമായിരിക്കും.
മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
സിബി ജോണി: 087 141 8392
ടിനു ജോയ്: 089 488 2360.
വാർത്ത : ജോബി മാനുവൽ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb



































