സോഷ്യൽ വെൽഫയർ ഗുണഭോക്താകൾക്ക് അവരുടെ വീട്ടിലെ ഒരു മുറി സ്വകാര്യ വ്യക്തിക്കാർക്ക് വാടകയ്ക്ക് നൽകാൻ അനുവദിക്കുന്ന ടാക്സ് സ്കീം രണ്ട് വർഷത്തേക്ക് നീട്ടുന്നതായി സർക്കാർ പ്രഖ്യാപിച്ചു. Rent-a-Room സ്കീം പ്രകാരം, നിങ്ങളുടെ വീട്ടിലെ ഒരു മുറി സ്വകാര്യ വാടകക്കാർക്ക് വാടകയ്ക്ക് നൽകിയാൽ വീട്ടുടമസ്ഥനോ പ്രധാന താമസക്കാരനോ പ്രതിവർഷം €14,000 വരെ നികുതിയില്ലാതെ സമ്പാദിക്കാൻ കഴിയും. 2027 വരെ ഈ നടപടി നീട്ടുന്നതായി സാമൂഹിക സംരക്ഷണ മന്ത്രി Dara Calleary പ്രഖ്യാപിച്ചു.

2022 മെയ് മാസത്തിലാണ് ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്, 2023 മാർച്ചിൽ രണ്ട് വർഷത്തേക്ക് കൂടി നീട്ടി. ഏകദേശം 750 പേർക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. വാടക മേഖലയിലെ ഭവനപ്രതിസന്ധികൾ മറികടക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb