gnn24x7

അയര്‍ലണ്ടില്‍ ഫ്രീ ജി പി കാര്‍ഡിന്റെ സേവനം ലഭിക്കുന്നതിനുള്ള വരുമാന പരിധി ഉയർത്തി

0
441
gnn24x7

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഫ്രീ ജി പി കാര്‍ഡിന്റെ സേവനം ലഭിക്കുന്നതിനുള്ള വരുമാന പരിധി 46,000 യൂറോയാക്കി ഉയര്‍ത്തി. നികുതിയ്ക്ക് ശേഷവും 46000 യൂറോയോ അതില്‍ കുറവോ വരുമാനമുള്ളവര്‍ക്കാകും ഫ്രീ ജി പി കാര്‍ഡ്് സ്‌കീമിന്റെ പ്രയോജനം ലഭിക്കുക. അടുത്ത ഏപ്രിൽ മുതൽ 4,30,000 സൗജന്യ ജിപി കാര്‍ഡുകളാകും വിതരണം ചെയ്യുക.
അടുത്ത വര്‍ഷത്തേയ്ക്ക് 23.4 ബില്യണ്‍ യൂറോയാണ് ആരോഗ്യ മേഖലയ്ക്ക് നീക്കിവെച്ചിട്ടുള്ളത്.ഇ ത് രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിഹിതമാണിതെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു.

സെക്ഷന്‍ 39 ഓര്‍ഗനൈസേഷനുകള്‍ക്കും നഴ്സിംഗ് ഹോമുകള്‍ക്കും ഹോസ്പിസുകള്‍ക്കും വിന്ററില്‍ ഒറ്റത്തവണ സഹായം നല്‍കുമെന്നും ഇതിനായി 100മില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഈ സഹായം വിതരണം ചെയ്യുന്നത് പ്രത്യേക വിന്റര്‍ സപ്പോര്‍ട്ടായിട്ടാകും.

അതേ സമയം അടുത്ത വര്‍ഷം ഐവിഎഫ് ചികിത്സയ്ക്കായി 10 മില്യണ്‍ യൂറോ നല്‍കും. ഈ പദ്ധതിയുടെ മാനദണ്ഡം, ഗുണഭോക്താക്കള്‍ എന്നിവയൊക്കെ ഇനിയും നിര്‍ ണ്ണയിക്കേണ്ടതുണ്ട്. ഘട്ടംഘട്ടമായാണ് ഈ സ്‌കീം നടപ്പാക്കുക. പബ്ലിക്, പ്രൈവറ്റ് സര്‍വ്വീസുകളെയും ഇതില്‍ ഉള്‍പ്പെടുത്തും. പബ്ലിക് സര്‍വീസ് പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകാന്‍ വര്‍ഷങ്ങളെടുക്കുമെന്നതിനാലാണ് പ്രൈവറ്റ് മേഖലയെയും ഈ സ്‌കീമില്‍ പങ്കാളികളാക്കുന്നത്.

സ്ലെയിന്റെ കണ്‍സള്‍ട്ടന്റ് കരാര്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിലവില്‍ വരുമെന്നും കണ്‍സള്‍ട്ടന്റുകളുമായുള്ള ചര്‍ച്ചയില്‍ വിവിധ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും, ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പ്രതികരിച്ചു. കണ്‍സള്‍ട്ടന്റുമാരുടെ എണ്ണം 2000 ആയി ഉയർത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.

*GNN NEWS IRELAND* നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here