gnn24x7

സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സിന്റെ ഉദ്ഘാടനം ഏപ്രിൽ മൂന്നിന്

0
854
gnn24x7

ഡബ്ലിൻ: കഴിഞ്ഞ നാലുവർഷമായി ഡബ്ലിനിലെ ലുക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സിന്റെ ഉദ്ഘാടനം ഏപ്രിൽ മൂന്നാം തീയതി വൈകിട്ട് 3 മണിക്ക് Scientology Community Centreൽ വച്ച് നടക്കുന്നു. സപ്‌താ രാമനാണ് ഈ സ്കൂളിന്റെ നൃത്താധ്യാപിക. അയർലണ്ടിലെ ഇന്ത്യൻ അംബാസിഡറായ അഖിലേഷ് മിശ്രയാണ് ഉദഘാടന കർമ്മം നിർവഹിക്കുന്നത്. വിശിഷ്ടാഥിതികളോടൊപ്പം പ്രശസ്ത നർത്തകി ചിത്ര ലക്ഷ്മിയും (യു.കെ) ചടങ്ങിൽ പങ്കുചേരുന്നു.

ചുരുങ്ങിയ കാലയളവിൽ നിരവധി അംഗീകാരങ്ങളും പ്രശസ്തിയും സ്വന്തമാക്കിയ മികച്ച സ്ഥാപനമാണ് സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ്. 2013-ൽ ഇന്ത്യയിലെ അമൃത നാഷണൽ ടെലിവിഷൻ ചാനലിൽ നടന്ന സൂപ്പർ ഡാൻസർ ജൂനിയർ 7 റിയാലിറ്റി ഷോയിലെ സെമിഫൈനലിസ്റ്റായി സപ്ത തിളങ്ങി. 2015ൽ ഇറ്റലിയിൽ നടന്ന ലോക നൃത്ത ചാമ്പ്യൻഷിപ്പ് IDF (ഇന്റർനാഷണൽ ഡാൻസ് ഫെഡറേഷൻ) നാടോടി നൃത്ത മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കാനും സപ്തയ്ക്കായി. ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങളിൽ നിന്നുള്ള 1600 പേർ പങ്കെടുത്ത മത്സരത്തിലാണ് ഇങ്ങനെയൊരു വിജയം സ്വന്തമാക്കാൻ കഴിഞ്ഞതെന്നതും സപ്തയുടെ അഭിമാന നേട്ടമാണ്. TG4-ൽ ഫ്ലീഡ് 2019-ൽ ജിഗ്ഗി ബാൻഡിനൊപ്പം പരിപാടി അവതരിപ്പിക്കാനായതും അന്താരാഷ്ട്ര യോഗ ദിനത്തിൽ Áras an Uachtaráin-ൻറെ ക്ഷണം സ്വീകരിച്ച് പരിപാടി അവതരിപ്പിച്ചതും 2016-ൽ അയർലണ്ടിന്റെ ബഹുമാനപ്പെട്ട പ്രസിഡണ്ട് Michael D Higginsന്റെ മുന്നിൽ പരിപാടി അവതരിപ്പിക്കാനായതും സപ്തയുടെ മികവിന് മാറ്റ് കൂട്ടിയ നിമിഷങ്ങളായിരുന്നു. 2016-ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയർലൻഡ് സന്ദർശനത്തിനെത്തിയപ്പോൾ അയർലണ്ടിലെ ഇന്ത്യൻ എംബസി ഭരതനാട്യം അവതരിപ്പിക്കാനായി ക്ഷണിച്ചതും സപ്തയെ ആയിരുന്നു.

ഉദ്‌ഘാടന കർമ്മത്തിൽ സംഗീത നൃത്തപരിപാടിയ്‌ക്കൊപ്പം ഡബ്ലിനിലെ മാറ്റർ ഹോസ്പിറ്റലിലെ ക്യാൻസർ രോഗികൾക്ക് വേണ്ടി “കലയിലൂടെ കാരുണ്യം” എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി ധനസമാഹരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പരിപാടിയിലേയ്ക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. എല്ലാ നല്ലവരായ സുഹൃത്തുക്കളേയും ഈ പരിപാടിയിലേയ്ക്ക് സപ്തസ്വര ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here