gnn24x7

വിശ്വാസ്യത കുറഞ്ഞ 10 യൂസ്ഡ് കാറുകൾ ഇവയാണ്…

0
241
gnn24x7

ഏകദേശം 25,000 ഉടമകൾക്കിടയിൽ നടത്തിയ സർവേയിൽ ഏറ്റവും വിശ്വസനീയമല്ലാത്ത ഉപയോഗിച്ച കാറായി ലാൻഡ് റോവർ ഡിസ്കവറി തിരഞ്ഞെടുക്കപ്പെട്ടു. 2017-നും ഇക്കാലത്തിനും ഇടയിൽ നിർമ്മിച്ച  ഡിസ്കവറി മോഡലുകളാണ് തകരാൻ ഏറ്റവും സാധ്യതയുള്ളതെന്ന് വിശ്വാസ്യത സർവേ കണ്ടെത്തി. അഞ്ച് വർഷം വരെ പഴക്കമുള്ള കാറുകളുടെ ഉടമകളോട് കഴിഞ്ഞ രണ്ട് വർഷത്തിനിടെ തങ്ങളുടെ കാർ തകരാറിലായോ  എന്ന് സർവേ ചോദിച്ചു. അറ്റകുറ്റപ്പണികൾക്ക് എത്ര സമയമെടുത്തുവെന്നും അവയുടെ വില എത്രയാണെന്നും അവരോട് ചോദിച്ചറിഞ്ഞു. ഈ ഘടകങ്ങൾ 100-ൽ ഒരു സ്കോർ വാഹനത്തിന് നിർണ്ണയിക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉയർന്ന സ്കോർ നേടിയ കാർ കൂടുതൽ വിശ്വസനീയമാണ്. ഡിസ്കവറി 70.7 ശതമാനം സ്കോർ ചെയ്തു.

ഡിസ്‌കവറി ഉടമകൾക്ക് ഇലക്ട്രിക്ക്‌സ് (24 ശതമാനം), ബോഡി വർക്ക് (18 ശതമാനം), ബാറ്ററികൾ (12 ശതമാനം) എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സർവേ കണ്ടെത്തി.

അൺറിലിബിലിറ്റി യൂസ്ഡ് കാർ സർവേയിൽ 2 ഓഡി മോഡലുകളും ഡിസ്കവറിക്ക് പിന്നിലുണ്ട്. Q5 (2008-2017) 73.4 ശതമാനം സ്‌കോറുമായി അൺറിലിബിലിറ്റി യൂസ്ഡ് കാറുകളിൽ രണ്ടാമത്തെ സ്ഥാനത്താണ്. 74.2 ശതമാനം സ്‌കോറുമായി Q3 (2002-Present) തൊട്ടുപിന്നിലുണ്ട്. അൺറിലിബിലിറ്റി യൂസ്ഡ് കാർ സർവേയിൽ (74.4 ശതമാനം) നാലാം സ്ഥാനത്താണ് Peugeot 3008 diesel. 75.2 ശതമാനവുമായി Volkswagen Touran (2015-present) അഞ്ചാം സ്ഥാനത്താണ്. 

സർവേയിൽ പങ്കെടുത്ത 24,927 ഡ്രൈവർമാരിൽ 21 ശതമാനം പേരുടെ കാറുകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. ആ പ്രശ്‌നങ്ങളിൽ 83 ശതമാനവും സൗജന്യമായി വാറന്റിക്ക് കീഴിൽ പരിഹരിച്ചു. എന്നിരുന്നാലും ഒമ്പത് ശതമാനത്തിന് പരിഹാരം കാണുന്നതിന് £500 വരെ ചിലവായി. പ്രശ്‌നങ്ങളുള്ള യൂസ്ഡ് കാർ ഡ്രൈവർമാരിൽ രണ്ട് ശതമാനം പേർ 1,500 പൗണ്ടിൽ കൂടുതൽ ബില്ലാണ് നേരിടുന്നത്.

വിശ്വാസ്യത കുറഞ്ഞ യൂസ്ഡ് കാറുകൾ

1. Land Rover Discovery (2017-present) – 70.7%
2. Audi Q5 (2008 – 2017) – 73.4%
3. Audi A3 (2020-present) – 74.2%
4. Peugeot 3008 diesel (2017-present) – 74.4%
5. Volkswagen Touran (2015 – present) – 75.2%
6. Volkswagen Golf SV (2014 – present) – 75.8%
7. Nissan X-Trail (2014-present) – 75.8%
8. Porsche 718 Cayman (2016 – on) – 77.9%
9. Mercedes A-Class hybrid (2018-present) – 78.4%
10.Skoda Octavia (2020-present) – 78.7%

ഇതേ സർവേയിൽ Hyundai Tucson (2021-present), Kia Soul (2014-2019), Mini Convertible (2016-present) and Mitsubishi Eclipse Cross (2017-2021) എന്നീ നാല് മോഡലുകൾ 100 ശതമാനം വിശ്വാസ്യത റേറ്റിംഗ് നേടി. 

ഏറ്റവും വിശ്വസനീയമായ 10 മോഡലുകൾ

1. Hyundai Tucson (2021-present) – 100%
2. Kia Soul (2014-2019) – 100%
3. Mini Convertible (2016 – present) – 100%
4. Mitsubishi Eclipse Cross (2017-2021) – 100%
5. Toyota RAV4 (2019-present) – 99.5%
6. Lexus CT200h (2011-2021) – 99.3%
7. Toyota Auris (2013-2019) – 99.3%
8. Toyota Aygo (2014-2022) – 99.1%
9. Mazda CX-3 (2016-present) – 99.1%
10.Lexus UX hybrid (2019-present) – 99.0%

ബ്രാൻഡ് പ്രകടനത്തിന്റെ കാര്യത്തിൽ, ഏറ്റവും വിശ്വസനീയമായ കാറുകൾ നിർമ്മിക്കുന്നതിൽ ടൊയോട്ടയ്ക്ക് ശേഷം ലെക്സസ് ആയിരുന്നു ഏറ്റവും മികച്ചത്. വിശ്വാസ്യതയുടെ കാര്യത്തിൽ ഏറ്റവും മോശമായത് ജീപ്പ് ആണ്. അക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത് ലാൻഡ് റോവറും മൂന്നാം സ്ഥാനത്ത് ഫിയറ്റുമാണ്.

*GNN NEWS IRELAND* നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here