gnn24x7

ഇന്ന് ക്രാന്തി ഫേസ്ബുക്ക് പേജിലൂടെ ഒരുപിടി മധുര ഗാനങ്ങളുമായി കലാഭവൻ ബിനു എത്തുന്നു

0
322
gnn24x7

ക്രാന്തി അയർലണ്ട് എഫ് ബി പേജിൽ നടത്തിവരുന്ന വിനോദ പരിപാടിയിൽ ഇന്ന് അതിഥിയായി വരുന്നത് കലാഭവൻ ബിനു എന്നറിയപ്പെടുന്ന ബിനു ദാമോദരനാണ്. പത്തനംതിട്ട സ്വദേശിയായ ബിനു ദാമോദരൻ പത്തനംതിട്ട വോക്കൽ വോയ്സ്, പത്തനംതിട്ട കലാരംഗം, പത്തനംതിട്ട സോപാനം എന്നീ ട്രൂപ്പുകളിലൂടെ പാടി പിന്നീട് കേരളത്തിന്റെ അഭിമാനമായ ഗാനമേള ട്രൂപ്പുകളായ കൊച്ചിൻ ഹരിശ്രീ, കൊച്ചിൻ കലാഭവൻ കെ പി എ സി നാടക സമിതി തുടങ്ങിയ ഗാനമേള നാടക സമിതികളിൽ ഗായകനായി തിളങ്ങി.

മൂന്നുവർഷക്കാലം കെപിഎസി നാടക സമിതിയുടെ മ്യൂസിക് ഡയറക്ടർ ആയിരുന്നു. ഏഷ്യാനെറ്റിലെ വോയിസ് ഓഫ് ദി വീക്ക്, കിറ്റക്സ് വോയിസ് തുടങ്ങിയ സംഗീത പരിപാടികളിലൂടെ ദൃശ്യമാധ്യമങ്ങളിലും സജീവസാന്നിധ്യമായിരുന്നു. കലാഭവൻ  ബിനു ഇന്ന് വൈകിട്ട്

6 മണിക്ക് (ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക്)ഒരുപിടി മധുര ഗാനങ്ങളുമായി നമ്മുടെ അടുത്ത് എത്തുന്നത്. സഹകരണം പ്രതീക്ഷിക്കുന്നു

FB Event Link: https://www.facebook.com/events/3129785763751478/

News By : ABHILASH ATTELIL

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here