ഡബ്ലിൻ :കേരള രാഷ്ട്രീയത്തിലെ അധികായനായിരുന്ന കെ എം മാണിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് പുറത്തിരക്കിയ ‘സ്നേഹ സാന്ദ്ര വഴികളിൽ.. എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.ഇതിനകം തന്നെ നിരവധി പേർ ഗാനം ഷെയർ ചെയ്തു.
സംസ്കാര വേദിയും, കേരള കോൺഗ്രസ് എം ഐ റ്റി വിങ്ങും, കേരള പ്രൊഫഷണൽ ഫ്രണ്ടും, പ്രവാസി കോൺഗ്രസ് എം അയർലൻഡും സംയുക്തമായാണ് ഈ ഗാനത്തിന് ആവിഷ്കാരം നടത്തിയത്. തോമസ് കാവാലം രചനയും, അൽഫോൻസ് അയർലണ്ട് സംഗീതവും നിർവഹിച്ചു.
അയർലണ്ടിലെ പ്രശസ്ത ഗായകൻ സാബു ജോസഫ് വാലുമണ്ണേൽ ആണ് ആലാപനം നടത്തിയത്.ഐ റ്റി വിംഗ് ഡയറക്ടർ അഡ്വ. അലക്സ് കോഴിമല, സംസ്കാരവേദി പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ, പ്രൊഫഷണൽ ഫ്രണ്ട് പ്രഡിഡന്റ് ഡോ. ബിബിൻ കെ ജോസ്, അയർലണ്ട് പ്രവാസി കോൺഗ്രസ് എം പ്രസിഡണ്ട് രാജു കുന്നക്കാട്ട് എന്നിവർ നേതൃത്വം നൽകി.കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന കെ എം മാണി സ്മൃതി സംഗമത്തിൽ ഈ ഗാനം ആലപിച്ചതും ശ്രദ്ധേയമായി.ആറുവർഷം മുൻപ് ആശ ജി കിടങ്ങൂർ രചിച്ച് രാജു കുന്നക്കാട്ട് ആലപിച്ച ‘കേരളത്തിന്റെ മാണിക്യം ‘എന്ന കവിതയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
റിപ്പോർട്ട് : സിറിൽ തെങ്ങുംപള്ളിൽ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f