gnn24x7

കോവിഡ്​ 19; മരണനിരക്ക് ഉയരുന്നു; ഇറ്റലി ലോക്​ഡൗൺ ഈസ്​റ്റർ വരെ നീട്ടി

0
251
gnn24x7

റോം: കോവിഡ്​ 19 വൈറസ്​ ബാധ പടർന്നു പിടിക്കുന്നതിനിടെ ഇറ്റലി ലോക്​ഡൗൺ ഈസ്​റ്റർ വരെ നീട്ടി. ഈസ്​റ്റർ ദിനമായ ​ഏപ്രിൽ 12 വരെയെങ്കിലും ലോക്​ഡൗൺ തുടരേണ്ടി വരുമെന്നാണ്​ അധികൃതർ വ്യക്​തമാക്കുന്നത്​. അതേസമയം, ഇറ്റലിയിലെ കോവിഡ്​ ബാധിതരുടെ എണ്ണം വർധിക്കുകയാണ്​.

തിങ്കളാഴ്​ച 1,648 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 812 പേർ ഇറ്റലിയിൽ  തിങ്കളാഴ്​ച കോവിഡ്​ ബാധിച്ച്​ മരിച്ചു. ഞായറാഴ്​ചയുമായി താരതമ്യം ചെയ്യു​േമ്പാൾ മരണനിരക്ക്​ ഉയർന്നിട്ടുണ്ട്​. ലോകത്തിൽ കോവിഡ്​ ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ്​ ഇറ്റലി.

അതേസമയം, തിങ്കളാഴ്​ച 11 ഡോക്​ടർമാർ കൂടി ഇറ്റലിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചതായി ഡോക്​ടേഴ്​സ്​ അസോസിയേഷൻ അറിയിച്ചു. ഇതോടെ രോഗബാധയേറ്റ്​ മരിച്ച ഡോക്​ടർമാരുടെ എണ്ണം 61 ആയി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here