gnn24x7

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരം വീണ് സ്ഥാനാര്‍ത്ഥിയായ യുവതി മരിച്ചു

0
526
gnn24x7

തിരുവനന്തപുരം: ഇലക്ഷന്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ ആവുമ്പോഴേക്കും ഇത്തവണത്തെ ഇലക്ഷന് കരിനിഷല്‍ വീഴ്ത്തിക്കൊണ്ട് യുവതി പ്രചാരണത്തിനിടെ മരം വീണ് മരണപ്പെട്ടു.

കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായിട്ടാവും ഇത്തരത്തില്‍ ഒരു ദുരന്തം ഒരു സ്ഥാനാര്‍ത്ഥിക്ക് ഭവിക്കുന്നത്. കേരളം ഒന്നടങ്കം ഇതില്‍ ദുഃഖം രേഖപ്പെടുത്തി. തിരുവനന്തപുരം കാരോട് പുതിയ ഉച്ചക്കട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്തി കെ. ഗിരിജകുമാരിയെയാണ് ഇന്നലെ അവിചാരിതമായി മരണം കവര്‍ന്നെടുത്തത്.

രാവിലെ ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ തന്റെ സ്ഥാനാര്‍ത്ഥികളെ നേരില്‍ കണുവാനായി യാത്ര പുറപ്പെട്ടപ്പോഴാണ് അപകടം നടന്നത്. അപകടം നടന്നയുടനെ നാട്ടുകാര്‍ ഗിരിജയെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും വഴിയില്‍ വച്ച് മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. കാരോട് ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു ഗിരജകുമാരി.

gnn24x7