gnn24x7

അയർലണ്ടിൽ പത്തനംതിട്ട സ്വദേശിനിയായ 7 വയസ്സുകാരി മരിച്ചു

0
22767
gnn24x7

അയർലണ്ടിൽ ബ്രയിൻ ട്യൂമർ ബാധിച്ചു ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി മലയാളി ബാലിക മരിച്ചു. പത്തനംതിട്ട തടിയൂർ കടയാർ കാരുവേലിൽ കണനിൽക്കുംകാലയിൽ ലിജു കെ. ജോസഫ് – ജിൻസി തോമസ് ദമ്പതികളുടെ മകൾ ലിയാന മോൾ ആണ് മരിച്ചത്. ഇവാന മോൾ സഹോദരിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

ഒരു വർഷം മുൻപാണ് ലിയാനയുടെ മാതാപിതാക്കൾ കോർക്കിലെത്തിയത്. അയർലണ്ടിലെത്തിയ ശേഷമാണ് ലിയാനയ്ക്ക് ബ്രയിൻ ട്യൂമർ രോഗം കണ്ടെത്തിയത്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയുടെ റിട്ട. പാസ്റ്റർ ജോസഫ് കെ. ജോസഫിന്റെ ചെറുമകളാണ് മരിച്ച ലിയാന. കോർക്കിൽ എബനേസർ സഭയിലെ അംഗങ്ങളാണ് ലിയാനയുടെ മാതാപിതാക്കൾ.

gnn24x7