gnn24x7

Cert ഫലം: ഗ്രേഡുകൾ 8% വർദ്ധിച്ചതിനാൽ CAO പോയിന്റുകളിൽ നേട്ടം കൊയ്ത് നിരവധി പേർ

0
262
gnn24x7

അയർലണ്ടിൽ 60,000 വിദ്യാർത്ഥികളുടെ ഈ വർഷത്തെ leaving Cert ഫലം പുറത്തുവിട്ടു. പാൻഡെമിക് കാരണം ജൂനിയർ Cert റദ്ദാക്കിയതിന് ശേഷം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത ആദ്യത്തെ ഔദ്യോഗിക പരീക്ഷയായിരുന്നു 2023-ലേത്. 58,006 Leaving Cert ഉദ്യോഗാർത്ഥികളും 3,730 Leaving Cert Applied applicants ഉൾപ്പെടെ 61,736 പേരുടെ ഫലങ്ങൾ ഇന്ന് രാവിലെ ലഭിച്ചു. ഈ വർഷം വിദ്യാർത്ഥികൾക്കുള്ള “ഫെയർനസ്” പ്രകാരം സമീപ വർഷങ്ങളെക്കാൾ റെക്കോർഡ് ബ്രേക്കിംഗ് ഫലമാണ് ഗ്രേഡുകൾ സൂചിപ്പിക്കുന്നത്.

പരീക്ഷാ ഫലങ്ങളിൽ “പോസ്റ്റ് മാർക്കിംഗ് ക്രമീകരണം” നടത്തിയതായി എസ്ഇസി ചെയർപേഴ്സൺ പാറ്റ് ബർക്ക് പറഞ്ഞു. ഗണിതത്തിലെ ഉയർന്ന ഗ്രേഡുകൾ unfair എന്ന് ചിലർ വിമർശിക്കുന്നുണ്ട്. ടോപ് ഗ്രേഡുകൾ ഈ വർഷം കുറഞ്ഞു. എന്നാൽ 99.5 ശതമാനം പേർ പരീക്ഷയിൽ വിജയിച്ചു. The National Parents and Students Leaving Cert Helpline (1800-265 165) ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 2 വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കും. ഓഗസ്റ്റ് 27 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയും സെപ്റ്റംബർ 2 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിക്കും.

ജീവിതം ദൈർഘ്യമേറിയതും അവസരങ്ങൾ നിറഞ്ഞതുമാണ്”- Taoiseach Leo Varadkar പറയുന്നു.  മുൻ ഡോക്ടർ കൂടിയായ അദ്ദേഹം വിദ്യാർത്ഥികൾക്ക് കരിയർ വഴികളിൽ അവസരങ്ങൾ m പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ചില നിർദേശങ്ങൾ പങ്കിട്ടു. “ഭൂരിപക്ഷം ആളുകളും ലഭിക്കുന്ന ഫലങ്ങളിൽ സന്തുഷ്ടരായിരിക്കും. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കോഴ്‌സിലേക്ക് നിങ്ങൾക്ക് ആക്‌സസ് ലഭിക്കും. നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായമാണ് ആരംഭിക്കാൻ പോകുന്നത്,- അദ്ദേഹം പറയുന്നു.

എന്നാൽ ചില ആളുകൾ നിരാശരാകുമെന്നറിയാം. ജീവിതം ദൈർഘ്യമേറിയതാണ്, ജീവിതം അവസരങ്ങൾ നിറഞ്ഞതാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. അനേകം വിദ്യാർത്ഥികൾ ഇന്ന് ഗ്രേഡുകളുടെ ബമ്പർ haul ആഘോഷിക്കുകയാ.എന്നാൽ, ബ്രയാൻ മൂണി എഴുതുന്നത് പോലെ, അടുത്ത ബുധനാഴ്ച CAO ആദ്യ റൗണ്ട് ഓഫറുകൾ നൽകുമ്പോൾ ചില Leaving Cert വിദ്യാർത്ഥികളുടെ സന്തോഷത്തിനു വിള്ളൽ ഉണ്ടായേക്കാം. പോയിന്റ് 2022 ലെവലിലോ അതിനടുത്തോ ആയിരിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നിരുന്നാലും, ചില മെഡിക്കൽ, പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സാധ്യത കുറയുന്നതിന്റെ ചില സൂചനകളുണ്ട്. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7