വാട്ടർഫോർഡിൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി. 37 വയസ്സായിരുന്നു. സെൻറ് പാർട്ടിക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്‌സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. 2015 മുതൽ വാട്ടർഫോർഡിൽ താമസിച്ചിരുന്ന ഇദ്ദേഹം INMO എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായിരുന്നു. ഭാര്യ വൈഷ്ണയും രണ്ട് മക്കളുമുണ്ട്. ചേർത്തലയിലെ തുറവൂർ കാടാട്ട് വീട്ടിലെ മൂത്ത മകനാണ് ശ്യാം കൃഷ്ണൻ.
ഇന്ന് വൈകുന്നേരം 3 മണിക്ക് സെന്റ് പാട്രിക്സ് ഹോസ്പിറ്റൽ, വാട്ടർഫോർഡിൽ പൊതുദർശനം നടത്തും. സംസ്കാരം നാളെ.