gnn24x7

അല്‍ക്കന്റാര ഇനി ലിവര്‍പൂളിന് കളിക്കും

0
839
gnn24x7

ബെര്‍ലിന്‍: ബയേണ്‍ മ്യൂണിക്കിന്റെ കളിക്കാരനായ മധ്യനിരയില്‍ പ്രമുഖ സ്‌ട്രൈക്കറായ അല്‍ക്കന്റാര ലിവര്‍പൂളിന് വേണ്ടി കളിക്കും. തിയാഗോ അല്‍ക്കന്റാരയെ ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂള്‍ വന്‍തുക കൊടുത്തു സ്വന്തമാക്കിയെന്ന് ക്ലബ്ബ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. താരത്തിന് ഏതാണ്ട് ഇന്ത്യന്‍ രൂപ 190 കോടി നല്‍കിയെന്നാണ് അറിവ്. എന്നാല്‍ 2013 ല്‍ ബയേണിലെത്തിയ അല്‍ക്കന്റാരയ്ക്ക് അവരുമായുള്ള കോണ്‍ട്രാക്ട് അവസാനിക്കാന്‍ ഒരു വര്‍ഷം കൂടെ ബാക്കി നില്‍ക്കേയാണ് ലിവര്‍പൂള്‍ അക്കല്‍ന്റാരയെ സ്വന്തമാക്കിയത്.

gnn24x7