ലണ്ടന്‍: കൊറോണ കാരണം മത്സരങ്ങള്‍ മുടങ്ങിയ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളുടെ പ്രതിഫലം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചത്.
ജൂണ്‍ മാസം വരെയുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്.വൈറസ് ബാധയെ തുടര്‍ന്ന് ഇംഗ്ലണ്ട് ശ്രീലങ്കന്‍ പര്യേടനം റദ്ദാക്കിയിരുന്നു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മത്സരങ്ങളും അനിശ്ചിതത്വത്തിലാണ്. ഇംഗ്ലണ്ട് ടീമിന് വെസ്റ്റിന്‍ഡീസ്,ആസ്ത്രേലിയ,പാക്കിസ്ഥാന്‍ എന്നീ ടീമുകളുമായാണ് ഈ കാലയളവില്‍ ഇംഗ്ലണ്ടിന്റെ പരമ്പരകള്‍ നിശ്ചയിച്ചിരുന്നത്.
നിലവിലെ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ക്രിക്കറ്റ് ബോര്‍ഡ് അഭിമുഖീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ കാരണം കൊണ്ടാണ് താരങ്ങളുടെ പ്രതിഫലം വെട്ടികുറയ്ക്കുന്നതിന് ബോര്‍ഡ് തയ്യാറെടുക്കുന്നത്.ഇപ്പോള്‍ പുറത്ത് വരുന്ന വിവരമനുസരിച്ച് ബോര്‍ഡുമായി കരാര്‍ ഒപ്പിട്ട ജോ റൂട്ട്,ബെന്‍ സ്റ്റൊക്ക്സ്,ജോസ് ബട്ട്ലര്‍ എന്നിവര്‍ക്ക് ഈ തീരുമാനത്തിലൂടെ വലിയ നഷ്ടമുണ്ടാകും.ഏകദേശം 1.86 കോടി രൂപയുടെ നഷ്ട്ടം വരുമെന്നാണ് സൂചന, അതിനിടെ കൊറോണ വൈറസ് ബാധ അന്താരാഷ്‌ട്ര തലത്തില്‍ കായിക മേഖലയെ തകര്‍ത്തിരിക്കുകയാണ്. ഒളിമ്പിക്സ് അടക്കമുള്ള വന്‍ കായിക മത്സരങ്ങളൊക്കെ മാറ്റിവെച്ചിരിക്കുകയാണ്.