ദുബായ്: IPL 2020 റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഹൈദരബാദിന് ടോസ്. ടോസ് നേടിയ ഹൈദരബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു. ബാംഗ്ലൂർ ടീമിൽ മലയാളി താരം ദേവദത്ത് പടിക്കൽ ഇടം നേടിയിട്ടുണ്ട്. ഓപ്പണറായി ആരോൺ ഫിഞ്ചിനൊപ്പം ഓപ്പണറായാണ് ദേവദത്ത് ടീമിൽ ഇടം നേടിയത്.
ഹൈദരാബാദ് ടീമിൽ ഇന്ത്യൻ അണ്ടർ 19 ടീം നായകനായിരുന്ന പ്രിയം ഗാർഗ് ഇടം നേടിയിട്ടുണ്ട്. ഓപ്പണറായിറങ്ങിയ ദേവ്ദത്ത് പടിക്കൽ അർധശതകം തികച്ചു. 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ആർസിബി 86 റൺസെടുത്തു.