ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 സീസണ്‍ മാര്‍ച്ച് 29ന് തുടങ്ങും. ഫൈനല്‍ മത്സരം മെയ് 24ന് നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടക്കുക.
തിങ്കളാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ഐ.പി.എല്‍ ഭരണ സമിതി യോഗത്തിലാണ് തീരുമാനമായത്. പതിവുപോലെ രാത്രി എട്ട് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. അഞ്ച് ദിവസങ്ങളില്‍ മാത്രമാണ് ഇത്തവണ രണ്ട് മത്സരങ്ങളുണ്ടാവുക.
ഈ സീസണില്‍ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അര മണിക്കൂര്‍ മുന്നേ മത്സരങ്ങള്‍ തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ സമയക്രമത്തില്‍ മാറ്റമുണ്ടാവില്ലെന്നാണ് നിലവിലെ തീരുമാനം. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമവും തേര്‍ഡ് അമ്പയര്‍ നോബോള്‍ സംവിധാനവും ഇത്തവണ ആദ്യമായി ഐ.പി.എല്ലില്‍ ഉപയോഗിക്കും.
ടൂര്‍ണമെന്റിന് മുന്നോടിയായി ഐ.പി.എല്‍ ഓള്‍ സ്റ്റാഴ്‌സ് ടൂര്‍ണമെന്റ് നടത്തുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. എട്ട് മണിക്കുതന്നെ മത്സരങ്ങള്‍ തുടങ്ങുമെന്നും ഗാംഗുലി പറഞ്ഞു.