gnn24x7

ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

0
1049
gnn24x7

മുംബൈ: കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും ആണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകന്‍ ആര്‍ ബാലാജി കോവിഡ് പോസിറ്റീവായതിനെ തുടർന്ന്ബു ധനാഴ്ച്ച നടക്കേണ്ടിയിരുന്ന കളി മാറ്റിവെച്ചിരുന്നു. നൈറ്റ് റൈഡേഴ്സിന്റെ വരുണ്‍ ചക്രവര്‍ത്തിയും മലയാളി താരം സന്ദീപ് വാര്യരിനും കൊവിഡ് പോസിറ്റീവ് ആയി. ടീമിലെ മറ്റ് താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

gnn24x7