gnn24x7

കണ്ണൂരില്‍ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് പരിക്ക്

0
333
gnn24x7

കണ്ണൂര്‍ തില്ലങ്കേരിയില്‍ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. കെ. റുഖിയയുടെ കബീറിന്റെയും മക്കളായ അമീന്‍ (5), റബീല്‍ (2) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ഐസ് ക്രീം ബോൾ എന്ന് കരുതി കുട്ടികൾ വീട്ടിനകത്തേക്ക് എടുത്തു വന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. അമീന്റെ നെഞ്ചിലും കാലിലും കയ്യിലും പരിക്കുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

gnn24x7