gnn24x7

കായിക രംഗത്തെ ഓസ്‌കാര്‍; ലോറസ് പുരസ്‌കാരം സ്വന്തമാക്കി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍കര്‍

0
340
gnn24x7

ബര്‍ലിന്‍: കായിക രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറസ്പുരസ്‌കാരം സ്വന്തമാക്കി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍കര്‍.

2011ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദ പ്രകടനം നടത്തുന്ന ചിത്രം കഴിഞ്ഞ 20 വര്‍ഷത്തിനകത്തെ ഏറ്റവും മികച്ച് കായിക നിമിഷമനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ നല്‍കിയ ചിത്രം കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തുകയായിരുന്നു.

ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിന്‍ എന്ന പ്രത്യേകതയുമുണ്ട്.

യു.എസ് ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സിനാണ് 2019ലെ മികച്ച വനിതാ കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം. മികച്ച പുരുഷ കായിക താരത്തിനുള്ള പുരസ്‌കാരം മെസിയും ഹാമില്‍ട്ടണും പങ്കിട്ടു.

മികച്ച ടീമിനുള്ള പുരസ്‌കാരം സ്പാനിഷ് ബാസ്‌കറ്റ് ബോള്‍ ടീമാണ് സ്വന്തമാക്കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here