gnn24x7

ട്വന്റി 20; ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍

0
341
gnn24x7

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി-20 ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടി. ഋഷഭ് പന്തിനെയും, പരിക്ക് കാരണം രോഹിത് ശർമയെയും ഒഴിവാക്കി. വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, മയാങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ചാഹല്‍, ബുംറ, ഷമി, നവ്ദീപ് സൈനി, ദീപക് ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് മറ്റ് ട്വന്റി 20 ടീം അംഗങ്ങൾ.

gnn24x7