gnn24x7

എപ്‌സിലോണ്‍ ചുഴലിക്കാറ്റ് ഡബ്ലിനില്‍ ആഞ്ഞടിച്ചേക്കും : പേമാരി, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യത

0
546
gnn24x7

ഡബ്ലിന്‍: എപ്‌സിലോണ്‍ ചുഴലിക്കാറ്റിന്റെ വലിയൊരു ഭാഗം അയര്‍ലണ്ടിനെ കടന്നു പോവുന്നതിനാല്‍ അയര്‍ലണ്ടില്‍ ഇടിമിന്നലോടു കൂടിയ കനത്ത പേമാരിയ്ക്കുള്ള സാധ്യത കാണുന്നുണ്ടെന്ന് മെറ്റ് എറിയാന്‍ മുന്നറിയിപ്പ് നല്‍കി. കനത്ത ആലിപ്പഴം വീഴാനും, കാറ്റടിക്കാനുള്ള സാധ്യതെയയും തള്ളിക്കളയാനാവില്ലെന്ന് അവര്‍ പ്രത്യേകം മുന്നറിയിപ്പു നല്‍കി. പേമാരി അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ കടന്നുപോവുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് മെറ്റ് എറിയാന്‍ എടുത്തു പറഞ്ഞു.

ഇന്ന് പൊതുവെ കാറ്റുള്ള ദിവസമായിരിക്കാനുള്ള സാധ്യത ഉണ്ടെന്നും താപനില 11 സെല്‍ഷ്യസിനും 12 സെഷല്‍ഷ്യസിനും ഇടയില്‍ ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്നത്തെ രാത്രി വരണ്ട കാലാവസ്ഥയ്ക്കുള്ള സാധതയാണ് കാണുന്നത്. 4 സെല്‍ഷ്യസ് മുതല്‍ 6 സെല്‍ഷ്യസ് വരെ താപനിലയുള്ള തണുത്ത രാത്രി ഉണ്ടാവാനാണ് സാധ്യ ഏറെ. എന്നാല്‍ നാളെ മിക്കവാറും മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കുള്ള സാധ്യത ഉണ്ടെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here