ന്യുസിലന്‍ന്റിനെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടം പിടിച്ചു. പരിക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പെടുത്തിയത്. സഞ്ജുവിനെ ട്വന്‍റി20 ടീമില്‍ ഉള്‍പെടുത്തിയപ്പോള്‍ ഏകദിന ടീമില്‍ യുവതാരം പൃഥ്വി ഷായാണ് ധവാന്റെ പകരക്കാരന്‍.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സഞ്ജു ശ്രീലങ്കയ്ക്ക് എതിരായ ട്വന്‍റി20 പരമ്പരയിലൂടെ സഞ്ജു ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയിരുന്നു.എന്നാല്‍ ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്.നിലവില്‍ സഞ്ജു ഇന്ത്യ എ ടീമിനൊപ്പം ന്യുസിലാന്‍റ് പര്യടനത്തിലാണ്. ഓസ്ത്രേലിയക്കെതിരായ പരമ്പര വിജയത്തിന്‍റെ ആത്മ വിശ്വാസവുമായാണ് ഇന്ത്യന്‍ ടീം ന്യുസിലാന്റിനെതിരെ ഇറങ്ങുന്നത്.
വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍),രോഹിത് ശര്‍മ്മ (വൈസ് ക്യാപ്റ്റന്‍) സഞ്ജു സാംസണ്‍ ,കെഎല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍,മനീഷ് പാണ്ഡെ,ഋഷഭ് പന്ത്,ശിവം ദുബെ,കുല്‍ദീപ് യാദവ്,ചാഹല്‍,വാഷിംഗ്‌ടണ്‍ സുന്ദര്‍ ,ജസ്പ്രീത് ബുംറ ,മുഹമ്മദ് ഷമി,നവദീപ് സെയ്നി,രവീന്ദ്ര ജദേജ,ഷര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ട്വന്‍റി20 ടീമിലുള്ളത്.