gnn24x7

ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്

0
261
gnn24x7

മാഞ്ചസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലായിരുന്നു ബ്രോഡിന്റെ ചരിത്രനേട്ടം.

ക്രെയ്ഗ് ബ്രെയ്ത് വെയ്റ്റാണ് ബ്രോഡിന്റെ 500-ാമത്തെ ഇര. ടെസ്റ്റില്‍ 500 തികയ്ക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരവും ലോകത്തിലെ ഏഴാമത്തെ താരവുമാണ് ബ്രോഡ്.

ജെയിംസ് ആന്‍ഡേഴ്‌സണാണ് ഇംഗ്ലണ്ടിനായി 500 വിക്കറ്റ് തികച്ച ആദ്യ ബൗളര്‍. വിന്‍ഡീസിനെതിരായ പരമ്പരയില്‍ 15 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലാണ് ഒന്നാം ടെസ്റ്റില്‍ ടീമിലില്ലാതിരുന്ന ബ്രോഡ്. ഒന്നാം ടെസ്റ്റില്‍ ബ്രോഡിനെ പുറത്തിരുത്തിയത് വിവാദമായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 800 വിക്കറ്റെടുത്ത ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 708 വിക്കറ്റെടുത്ത ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍ രണ്ടാമതും 619 വിക്കറ്റെടുത്ത ഇന്ത്യയുടെ അനില്‍ കുംബ്ലെ മൂന്നാമതുമാണ്.

589 വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍, 563 വിക്കറ്റെടുത്ത ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്ത് 519 വിക്കറ്റെടുത്ത കോര്‍ട്‌നി വാല്‍ഷുമാണ് 500 ക്ലബില്‍ കയറിയ മറ്റ് താരങ്ങള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here