gnn24x7

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ കോച്ച് അലജാന്‍ഡ്രോ സാബെല്ല അന്തരിച്ചു

0
348
gnn24x7

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ കോച്ച് അലജാന്‍ഡ്രോ സാബെല്ല(66) അന്തരിച്ചു. 2014 ൽ അർജന്റീനയെ ലോകകപ്പ് ഫൈനലിലേക്ക് കൊണ്ടുപോയ കോച്ചായിരുന്നു അലജാൻഡ്രോ സബെല്ല. കാൻസർ, ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്.

1980 കളിൽ അർജന്റീന ദേശീയ ടീമിനായി സബെല്ലയ്‌ക്കൊപ്പം കളിച്ച ഡീഗോ മറഡോണ അന്തരിച്ചതിന് രണ്ടാഴ്ചയ്ക്കുള്ളിലാണ് സബെല്ലയുടെ മരണം സംഭവിച്ചിരിക്കുന്നത്. 2020ല്‍ ഫുട്‌ബോളിനേറ്റ മറ്റൊരു നഷ്ടമാണ് സാബെല്ലയുടെ വിയോഗമെന്ന് ടീം സഹതാരം മുൻ ഗോൾകീപ്പർ ഉബാൽഡോ ഫില്ലോൾ പറഞ്ഞു.

ഒരു മികച്ച കളിക്കാരനും ഞങ്ങളെ ലോകകപ്പ് ഫൈനലിലേക്ക് കൊണ്ടുപോയ വിജയിപിച്ച പരിശീലകനും, ഒരു മികച്ച വ്യക്തിയുമാണ് അദ്ദേഹമെന്നും ഫില്ലോൾ കൂട്ടിച്ചേർത്തു.

gnn24x7