എസ്പനോള്‍: ബാഴ്‌സലോണയുടെ പരിശീലകനായി റൊണാള്‍ഡ് കോമെനിനെ നിയമിച്ചു. 2022 ജൂണ്‍ 30 വരെയാണ് നെതര്‍ലന്റ് ടീമിന്റെ മാനേജരായ കോമെനിന്റെ കാലാവധി.
ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ 8-2 ന് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ ബാഴ്‌സ പരിശീലകന്‍ ക്വികി സെറ്റിയനെ പുറത്താക്കിയിരുന്നു.
1989നും 1995നുമിടയില്‍ കൊമെന്‍ ബാഴ്‌സ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. 61 കാരനായ സെറ്റിയനെ ഈ വര്‍ഷം ജനുവരി 13നാണ് ബാഴ്‌സയുടെ പരിശീലകനായി നിയമിച്ചത്. 25 മാച്ചുകള്‍ക്ക് മാത്രമാണ് സെറ്റിയന്‍ പരിശീലനം നല്‍കിയത്.