മുംബൈ: ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഇന്ത്യ റദ്ദാക്കുമ്പോള്‍ കായിക മേഖലയിലും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഉലയുന്നു. ചൈനീസ് കമ്പനികളുമായുള്ള സ്പോണ്സര്ഷിപ്പില് നിന്ന് പിന്മാറാൻ ഐപിഎൽ ഗവർണിങ് കൗൺസിൽ ആലോചിക്കുന്നു.
ഇത് സംബന്ധിച്ച് അടുത്ത ആഴ്ച നടക്കുന്ന റിവ്യു മീറ്റിങ്ങിൽ തീരുമാനിക്കുമെന്ന് ഐപിഎൽ അറിയിച്ചു. നിലവിൽ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയാണ് ഐപിഎല്ലിന്റെ പ്രധാന സ്പോൺസർ. 2018ല്‍ 2199 കോടി രൂപയ്ക്കാണ് വിവോക്ക് ബിസിസിഐയുമായി ഐപിഎല്‍ കരാര്‍ ഒപ്പിട്ടത്. 2022വരെയാണ്
കരാര്‍.
ബിസിസിഐ 42 ശതമാനം നികുതിയാണ് കേന്ദ്ര സര്‍ക്കാറിന് നല്‍കുന്നത്. അതുകൊണ്ടുതന്നെ വിവോ സ്പോണ്‍സര്‍ഷിപ്പിലൂടെ ഇന്ത്യയെയാണ് പിന്തുണക്കുന്നതെന്നും ചൈനയെയല്ലെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞിരുന്നു.



































