ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. എല്ലാ ഫോർമാറ്റിലുമായി 765 വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ തന്റെ കരിയറിന് അന്ത്യം കുറിക്കുന്നതായി ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ബുധനാഴ്ച ബ്രിസ്ബേനിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അശ്വിൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിനെത്തിയതായിരുന്നു അദ്ദേഹം.

106 ടെസ്റ്റുകളില്‍ ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞ അശ്വിന്‍ 537 വിക്കറ്റുകളാണ് നേടിയത്. ഏകദിനത്തില്‍ 116 മത്സരങ്ങളില്‍ നിന്നായി 156 വിക്കറ്റുകളും ഈ വെറ്ററന്‍ താരം നേടിയിട്ടുണ്ട്. ടി20ല്‍ 72 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.ബാറ്റ് കൊണ്ടും ടീമിന് മികച്ച സംഭാവനകള്‍ താരം നല്‍കിയിട്ടുണ്ട്. ടെസ്റ്റില്‍ ആറ് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുള്ള താരം ഓള്‍റൗണ്ടര്‍ എന്ന പദവിക്ക് എന്തുകൊണ്ടും അര്‍ഹനാണ്. ടെസ്റ്റില്‍ 3503 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഏകദിനത്തില്‍ 707 റണ്‍സ് ആണ് സമ്പാദ്യം. ഏകദിനത്തേക്കാള്‍ ടെസ്റ്റിലാണ് ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് തെളിയിച്ചത്.

‘ടീമിലെ അംഗങ്ങള്‍ എന്ന നിലയിൽ നമ്മൾ അതിനെ ബഹുമാനിക്കണം. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് വളരെ ഉറപ്പുണ്ടായിരുന്നു. അദ്ദേഹത്തിന് ടീമിന്റെ പൂർണ പിന്തുണയുണ്ട്. ഒരു ടീം എന്ന നിലയിൽ നമ്മുടെ ചിന്തകൾ ഓർത്തെടുക്കുന്നതിൽ ഒരു കാലതാമസമുണ്ട്. എങ്ങനെ മുന്നോട്ട് പോകണമെന്ന് നമുക്ക് ചിന്തിക്കാം. ഈ തീരുമാനത്തിൽ അദ്ദേഹത്തിന് വളരെ ഉറപ്പുണ്ടായിരുന്നു,” രോഹിത് പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb