gnn24x7

എം.എസ് ധോണിയുടെ മകളെ ബലാത്സംഗ ഭീഷണി മുഴക്കിയ 16കാരന്‍ അറസ്റ്റില്‍

0
302
gnn24x7

റാഞ്ചി: ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നായകന്‍ എം.എസ് ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 16കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയാണ് അറസ്റിലായത്. തുടർന്ന് ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് തോറ്റപ്പോഴാണ്‌ 16 കാരന്‍ ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെയായി ഭീഷണി മുഴക്കിയത്.

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ധോണിയുടെ മകള്‍ക്കെതിരെയും ഭീഷണിയുണ്ടായിരിക്കുന്നത്. IPL പതിമൂന്നാം സീസണിലെ മോശം പ്രകടനത്തിന്റെ പേരിലാണ് ധോണിയും കുടുംബവും സൈബര്‍ ആക്രമണം നേരിടുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here