ലഖ്‌നൗ: യുപിയിൽ വ്യാഴാഴ്ച രാത്രി പാർക്ക് ചെയ്തിരുന്ന ട്രക്കിൽ കൂട്ടിയിടിച്ച് ഒരു വിവാഹ പാർട്ടിയിലെ ആറ് കുട്ടികളടക്കം പതിനാല് പേർ മരിക്കുകയും കുറച്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലയിലെ മണിക്പൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രയാഗ്രാജ്-ലഖ്‌നൗ ഹൈവേയിലെ ഒരു സ്ഥലത്താണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു.
റോഡപകടത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം പ്രകടിപ്പിക്കുകയും മുതിർന്ന ഉദ്യോഗസ്ഥരോട് സ്ഥലത്തെത്തി വേണ്ട എല്ലാ സഹായങ്ങളും നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. പതിനാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.
ഇവർ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇന്നലെ അർദ്ധരാത്രിയോടെ മടങ്ങുമ്പോഴാണ് അപാകം സംഭവിച്ചത്.







































