gnn24x7

അമൃതാനന്ദമയി മഠത്തിൽ ഫിന്‍ലന്‍ഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

0
237
gnn24x7

കൊല്ലം: കരുനാഗപ്പള്ളി വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിൽ ഫിന്‍ലന്‍ഡ് സ്വദേശിനിയായ ക്രിസ എസ്റ്ററെ(52) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമൃതപുരി ആശ്രമത്തിൻ്റെ ഭാഗമായ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയിലാണ് തൂങ്ങിയ നിലയിൽ എസ്റ്ററെ കണ്ടത്.

ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. 2019 ഡിസംബർ മുതൽ ക്രിസ മഠത്തിൽ വന്ന് പോയിരുന്നെന്നാണ് വിവരം. ക്രിസ മാനസിക പ്രശനങ്ങൾക്ക് മരുന്നുകൾ കഴിച്ചിരുന്നതായാണ് റിപ്പോർട്ട്. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here