gnn24x7

നടിയെ പീഡിപ്പിച്ച കേസ്‌; ഇടവേള ബാബു അറസ്റ്റിൽ

0
194
gnn24x7

നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ്‌ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇടവേള ബാബുവിന്‌ മുൻകൂർ ജാമ്യം ഉള്ളതിനാൽ നടപടി ക്രമങ്ങൾക്ക് ശേഷം വിട്ടയക്കും. എറണാകുളം നോർത്ത്‌ പൊലീസ്‌ സറ്റേഷനാണ്‌ ഇടവേള ബാബുവിനെതിരെ കേസെടുത്തത്‌. ‘അമ്മ’യിൽ അംഗത്വം നൽകാനായി ഫ്ലാറ്റിലേക്ക്‌ വിളിച്ചെന്നും, മെമ്പർഷിപ്പ്‌ ഫോറം പൂരിപ്പിക്കുന്നതിനിടയിൽ കഴുത്തിൽ ചുംബിച്ചു എന്നുമാണ്‌ നടിയുടെ പരാതി. ആഗസ്‌ത്‌ 28നായിരുന്നു ഇടവേള ബാബുവിനെതിരെ കേസ്‌ രജിസ്റ്റർ ചെയ്തത്‌. സ്‌ത്രീത്വത്തെ അപമാനിക്കൽ, പീഡനം എന്നിവയാണ്‌ വകുപ്പുകൾ.

കഴിഞ്ഞ ദിവസം മുകേഷിനെതിരെ സ്വീകരിച്ച സമാന നടപടികൾ ആയിരിക്കും ഇടവേള ബാബുവിൻ്റെ കാര്യത്തിലും സ്വീകരിക്കുക. അമ്മ സംഘടനയിൽ അം​ഗത്വം വാ​ഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയർ ആർട്ടിസ്റ്റിനോട് ലൈം​ഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്. കേസിൽ നേരത്തെ അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. അമ്മ സംഘടനയിലെ മുൻ ഭാരവാഹികളുടെ മൊഴിയെടുക്കുമെന്നാണ് വിവരം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7