ന്യൂഡൽഹി-സാൻഫ്രാൻസിസ്കോ വിമാനം 20 മണിക്കൂറിലേറെ സമയം വൈകിയതിൽ എയർ ഇന്ത്യക്ക് കേന്ദ്രവ്യോമയാന വകുപ്പിൻ്റെ കാരണം കാണിക്കൽ നോട്ടീസ്. യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ ആവശ്യമായ നടപടികൾ എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന് വിശദീകരിക്കാൻ എയർ ഇന്ത്യയോട് ഡി.ജി.സി.എ. ആവശ്യപ്പെട്ടു. ഡൽഹിയിൽ 50 ഡിഗ്രിക്കടുത്ത് താപനില രേഖപ്പെടുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. മറുപടി നൽകാൻ മൂന്നുദിവസമാണ് അനുവദിച്ചിരിക്കുന്നത്.

സാങ്കേതിക കാരണങ്ങളാൽ വിമാനംവൈകിയെന്നായിരുന്നു എയർ ഇന്ത്യ അറിയിച്ചത്. പ്രശ്നം പരിഹരിച്ചപ്പോൾ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുമുണ്ടായെന്നും എയർ ഇന്ത്യ വിശദീകരിച്ചിരുന്നു.ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് വ്യാഴാഴ്ച പുറപ്പെടേണ്ടിയിരുന്ന എ.ഐ. 183 വിമാനമാണ് വൈകിയത്. യാത്രക്കാർ കയറിയ ശേഷം വിമാനം പുറപ്പെടാൻ വൈകുകയായിരുന്നു. കാത്തിരുന്ന യാത്രക്കാരിൽ പലരും കുഴഞ്ഞുവീണു.

വിമാനത്തിനുള്ളിൽ എ.സി പ്രവർത്തിക്കാതായതോടെയാണ് യാത്രക്കാരിൽ പലരും കുഴഞ്ഞു വീണത്. തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തേക്കിറക്കി. വ്യാഴാഴ്ച്ച അർധരാത്രിയോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. രാവിലെ എട്ടുമണിക്ക് വിമാനത്താവളത്തിൽ തിരിച്ചെത്തണമെന്നാണ് യാത്രക്കാരോട് നിർദേശിച്ചത്. എന്നാൽ രാവിലെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരോട് തിരിച്ച് ഹോട്ടലിലേയ്ക്കുതന്നെ മടങ്ങാൻ അധികൃതർ നിർദേശിക്കുകയായിരുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb