തൃശ്ശൂരിലെ സ്കൂളിൽ തോക്കുമായെത്തിയ പൂർവവിദ്യാർഥി ക്ലാസ് മുറിയിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്കൂളിലാണ് പൂർവവിദ്യാർഥി തോക്കുമായെത്തി വെടിയുതിർത്തത്. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിർക്കുകയുമായിരുന്നു. തൃശൂർ മുളയം സ്വദേശിയായ ജഗനാണ് സ്കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ജഗൻ ലഹരിക്ക് അടിമയാണെന്നും സംശയിക്കുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്നത് എയർ ഗൺ ആണെന്ന് സംശയമുള്ളതായി അധ്യാപകർ പറയുന്നു.
ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. ഇക്കഴിഞ്ഞ മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർഥിയാണ് ജഗൻ. മുൻപ് മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. അവിടെ അധ്യാപകരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് വിവേകോദയം സ്കൂളിലേക്ക് എത്തിയത്. സ്കൂളിലെത്തിയ ജഗൻ ആദ്യം ഓഫിസ് മുറിയിലേക്കാണ് എത്തിയതെന്ന് അധ്യാപകർ പറയുന്നു. തുടർന്ന് ക്ലാസ് റൂമുകളിൽ കയറി. ജഗൻ സ്വബോധത്തിലായിരുന്നില്ലെന്നാണ് അധ്യാപകർ നൽകുന്ന വിവരം. ക്ലാസ് റൂമൂകളിൽ കയറുന്നതിനിടെ എയർ ഗണ്ണെടുത്ത് മൂന്നു തവണ മുകളിലേക്കു വെടിവച്ചതായും പറയുന്നു. ജഗന്റെ സംസാരത്തിലും പൊരുത്തക്കേടുകളുണ്ടായിരുന്നു.
ഹയർസെക്കൻഡറി വിഭാഗത്തിലെപ്രിൻസിപ്പലിന്റെ ഓഫിസിലെത്തിഅധ്യാപകരെ ഭീഷണിപ്പെടുത്തി.പെട്ടെന്നുണ്ടായനീക്കമായതിനാൽ അധ്യാപകരംആദ്യം പകച്ചുപോയി. ഉടൻ തന്നെഅധ്യാപകർ പൊലീസിൽവിവരമറിയിച്ചു. പൊലീസ്എത്തുമ്പോഴേയ്ക്കും സ്കൂളിൽഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷംജഗൻ മതിൽ ചാടിപുറത്തുപോയിരുന്നു. അവിടെവച്ച് പൊലീസ് സംഘംവളഞ്ഞുവച്ചാണ് ജഗനെപിടികൂടിയത്. ഇയാളെ തൃശൂർഈസ്റ്റ് പൊലീസ് സ്റ്റേഷനിൽചോദ്യം ചെയ്തുവരികയാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb




































