ഓപ്പറേഷൻ അജയ് ദൗത്യത്തിലൂടെ 235 ഇന്ത്യക്കാരെ കൂടി ഇസ്രയേലിൽ നിന്നു തിരിച്ചെത്തിച്ചു. ഒക്ടോബർ 7നു നടന്ന ഹമാസിന്റെ മിന്നലാക്രമണവും പിന്നാലെ ഇസ്രയേലിന്റെ പ്രത്യാക്രമണവും കടുത്തതോടെയാണ് ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ അജയ് ദൗത്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെ 211 ഇന്ത്യക്കാരുമായി ആദ്യ വിമാനം ന്യൂഡൽഹിയിൽ എത്തിയിരുന്നു. ഏകദേശം 18,000 ത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്. ഇസ്രയേലിന്റെ ഭാഗത്തുനിന്നുമുള്ള കരയാക്രമണഭീതിയിലാണ് ഗാസ. ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു.
പരിഭ്രാന്തരായ ആയിരങ്ങൾ കുട്ടികളുമായി ഈജിപ്ത് അതിർത്തിയോടു ചേർന്ന ഗാസയുടെ തെക്കൻ മേഖലയിലേക്കു പലായനം തുടങ്ങി. 4 ലക്ഷം പേർ വിട്ടുപോയെന്ന് യുഎൻ അറിയിച്ചു. 3.38 ലക്ഷം പേരാണ് യുഎൻ ക്യാംപുകളിലുള്ളത്. വീടുവിട്ടുപോകരുതെന്നു ജനങ്ങളോടു പലസ്തീൻ നേതാക്കൾ അഭ്യർഥിച്ചു. ഇസ്രയേൽ കരസേന ഗാസയിൽ റെയ്ഡ് തുടങ്ങി. ഇതുവരെ വ്യോമാക്രമണം മാത്രമാണു നടത്തിയിരുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S





































