ഔവർ ലിവിംഗ് ഐലൻഡ്സ് പോളിസിയുടെ ഭാഗമായി, ഓഫ്‌ഷോർ ഐലൻഡ് കമ്മ്യൂണിറ്റികളിലേക്ക് മാറുന്നതിന് അയർലണ്ട് വിദേശകാര്യ മന്ത്രാലയം ആളുകൾക്ക് 80000 യൂറോ (ഏകദേശം 71,00000) നൽകുന്നു എന്ന് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അയർലണ്ട് എംബസി വൃത്തങ്ങൾ അറിയിച്ചു. ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, പദ്ധതിക്കുള്ള അപേക്ഷ ജൂലൈ 1 മുതൽ ലഭ്യമാകുമെന്നാണ് അറിയിച്ചത്.
അയർലണ്ട് വിദേശകാര്യമന്ത്രാലയത്തിനു കീഴിൽ, ഈ സ്കീമിന് വിസ നൽകുന്നില്ല . ഉചിതമായ ഇമിഗ്രേഷൻ അനുമതിയുള്ള അയർലണ്ടിൽ ഇതിനകം താമസിക്കുന്ന ആളുകൾക്ക് മാത്രമേ സ്കീമിൽ അപേക്ഷിക്കാൻ കഴിയൂ. സ്കീമിന് കീഴിൽ നിങ്ങൾക്ക് ഇത്തരം വിസ വാഗ്ദാനം ചെയ്യുന്ന ആളുകളിൽ നിന്ന് ഒരു സഹായവും സ്വീകരിക്കരുതെന്നും, അത്തരക്കാർ തട്ടിപ്പ് നടത്തുന്നവരാണെന്നും എംബസി അറിയിച്ചു.
അയർലണ്ടിലേക്ക് കുടിയേറാൻ നിങ്ങൾ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഉചിതമായ ഇമിഗ്രേഷൻ സ്കീമിന് യോഗ്യത നേടിയിരിക്കണം. വിദ്യാർത്ഥി, തൊഴിലാളി, നിക്ഷേപകൻ അല്ലെങ്കിൽ വിരമിച്ച വ്യക്തി എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. ഐറിഷ് എമിഗ്രേഷൻ റൂട്ടുകളെയും ആവശ്യകതകളെയും കുറിച്ചുള്ള വിവരങ്ങൾ http://www.irishimmigration.ie എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് .
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL