ന്യൂഡല്‍ഹി: പ്രശസ്ത ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ബിജെപിയുടെ ഈ നീക്കം. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും പിന്തുണച്ചുകൊണ്ട് സൈനയുടെ ട്വീറ്റുകള്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സൈന പാര്‍ട്ടിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സൈനയുടെ വരവ് ബിജെപിയ്ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗില്‍ നിന്നും സൈന പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
സൈനയുടെ സഹോദരി ചന്ദ്രാന്‍ഷുവും ബിജെപി അംഗത്വം സ്വീകരിച്ചതായി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.